Breaking News

Trending right now:
Description
 
Apr 18, 2014

സ്‌ത്രീസുരക്ഷയ്‌ക്കുള്ള നിയമങ്ങള്‍ തുരുമ്പെടുത്തുവെന്ന്‌ എഡിജിപി ആര്‍.ശ്രീലേഖ

image സ്‌ത്രീസുരക്ഷയ്‌ക്കുള്ള നിയമങ്ങളെല്ലാം തുരുമ്പെടുത്ത നിലയിലാണെന്ന്‌ എഡിജിപി ആര്‍.ശ്രീലേഖ പറഞ്ഞു. കൊല്ലത്ത്‌ ശ്രീസുരക്ഷയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശ്രീലേഖ. ഭയമാണ്‌ സ്‌ത്രീകളുടെ പ്രധാന ശത്രു. ഒറ്റയ്‌ക്കു രാത്രി സഞ്ചരിക്കുമ്പോള്‍ ഭയപ്പെടുന്നവരാണ്‌ സ്‌ത്രീകളിലേറെയും. വീട്ടില്‍ ഇരിക്കുമ്പോഴും ഇതുതന്നെയാണ്‌ സ്ഥിതി. ഈ ഭയം ഇല്ലാതാക്കുകയാണു സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി ലക്ഷ്യമിടുന്നത്‌. ഇതു വീടുകളില്‍തുടങ്ങി തൊഴിലിടങ്ങളിലൂടെ പൊതുസമൂഹമാകെ വ്യാപിപ്പിക്കുകയാണ്‌ ലക്ഷ്യം. ശാരീരികവും ലൈംഗികവും മാനസികവുമായ അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള നിയസംവിധാനങ്ങള്‍ ഉണ്ട്‌. എന്നാല്‍ ആരും ഇതുപയോഗിക്കപ്പെടുന്നില്ല. സ്‌ത്രീധനപീഡനത്തിനെതിരെ പരാതിപ്പെട്ടാല്‍ കേസെടുക്കേണ്ടതും വിധി പറയേണ്ടതും സ്‌ത്രീധനം വാങ്ങി കല്യാണം കഴിച്ചവരാണെന്നതു പരാതിക്കാര്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ശ്രീലേഖ പറഞ്ഞു.