Breaking News

Trending right now:
Description
 
Apr 17, 2014

പെസഹാ ആഘോഷങ്ങള്‍ ലോകമെങ്ങും

image ഈശോ കുരിശില്‍ മരിക്കുന്നതിനു തൊട്ടുമുമ്പ്‌ ശിഷ്യരുമൊത്ത്‌ അന്ത്യ അത്താഴം പങ്കുവച്ചതിന്റെ ഓര്‍മയുമായി ലോകമെങ്ങും ക്രിസ്‌താനികള്‍ ഇന്ന്‌ പെസഹാ വ്യാഴം ആഘോഷിക്കുന്നു. തന്റെ ശരീരവും രക്തവും പ്രതീകാത്മകമായി പങ്കുവച്ച്‌ വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഔദ്യോഗിക തുടക്കം കുറിച്ചത്‌ പെസഹാ ദിനത്തിലാണ്‌.

കടന്നുപോക്ക്‌ എന്നാണ്‌ പെസഹായുടെ അര്‍ത്ഥം. ഒരു നാട്ടില്‍ മറ്റൊരു നാട്ടില്‍നിന്ന്‌ മാറുമ്പോള്‍ ആട്ടിടയന്മാര്‍ നടത്തിയിരുന്ന ആഘോഷത്തില്‍നിന്നാണ്‌ ഈ പേര്‌ ലഭിച്ചത്‌.

പെസഹായുടെ ഓര്‍മ്മയ്‌ക്കായി വീടുകളില്‍ ഇന്ന്‌ വൈകുന്നേരം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ പെസഹാ അപ്പവും പാലും കഴിക്കും. പുളിക്കാത്ത മാവ്‌ ഉപയോഗിച്ചാണ്‌ പെസഹാ അപ്പം ഉണ്ടാക്കുന്നത്‌. ചിലയിടങ്ങളില്‍ ഉഴുന്നാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. തേങ്ങാപ്പാലും ശര്‍ക്കരയും വറുത്ത പൊടിയും പഴംനുറുക്കും ചേര്‍ത്തതാണ്‌