Breaking News

Trending right now:
Description
 
Nov 12, 2012

മദര്‍ സമരം: പി.ആര്‍ സുഗുണനെ അറസ്റ്റ്‌ ചെയ്‌തു നീക്കി, ടി. രശ്‌മി നിരാഹാരം തുടങ്ങി

image തൃശൂര്‍: മദര്‍ ഹോസ്‌പിറ്റലില്‍ നിരാഹാര സത്യഗ്രഹം ചെയ്യുന്ന നഴ്‌സ്‌ പി.ആര്‍. സുഗുണനെ ആരോഗ്യനില തീര്‍ത്തും മോശമായതിനെ തുടര്‍ന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. സുഗുണന്‍ ഹോസ്‌പിറ്റലിലും നിരാഹാരം തുടരുന്നതായി യുഎന്‍എ നേതാക്കള്‍ അറിയിച്ചു. 

നിരാഹാരം അനുഷ്‌ഠിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യാനെന്ന വ്യാജേനെ സമരം ചെയ്യുന്ന നേഴ്‌സുമാരെയും നൂറോളം പോലീസിന്റെ നേതൃത്തില്‍ അറസ്‌റ്റ്‌ ചെയ്‌തു നീക്കാനുള്ള തന്ത്രം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ നടന്നില്ല. സുഗുണന്റെ നില അതീവ ഗുരുതരമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസിന്റെ ഒരു വന്‍ സന്നാഹം തന്നെ സ്ഥലത്ത്‌ തമ്പടിച്ചിരുന്നു. 

അതിനിടയില്‍ പോലീസ്‌ നഴ്‌സുമാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ അല്‌പം നേരം സംഘര്‍ഷവും ഉണ്ടായി. പിന്നീട്‌ നഴ്‌സുമാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശം നടത്തിയതില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്‌ വരിക്കാന്‍ സുഗുണന്‍ തയാറായത്‌.