Breaking News

Trending right now:
Description
 
Apr 17, 2014

യുകെയില്‍ ടീനേജുകാര്‍ കുടിച്ചു തിമിര്‍ക്കുന്നു

image യുകെയില്‍ സര്‍ക്കാര്‍ കൃത്യമായ അളവു നിശ്ചയിച്ചിട്ടുണ്ട്‌ കുടിയുടെ കാര്യത്തില്‍. ആണുങ്ങളാണെങ്കില്‍ ആഴ്‌ചയില്‍ കഴിക്കാവുന്നത്‌ 21 യൂണിറ്റ്‌ മദ്യം. പെണ്ണുങ്ങളാണെങ്കില്‍ ഒരു ദിവസം രണ്ടു യൂണിറ്റ്‌. അങ്ങനെ വരുമ്പോള്‍ ആഴ്‌ചയില്‍ പതിനാല്‌ യൂണിറ്റ്‌.

കഴിഞ്ഞ ദിവസം പബ്ബില്‍ കിറുങ്ങിക്കിടന്ന നാലു വിദ്യാര്‍ത്ഥികളുടെ കുടിയുടെ കണക്കെടുത്തപ്പോള്‍ എല്ലാവരും കൂടി ഒരു രാത്രികൊണ്ട്‌ അകത്താക്കിയത്‌ 139 യൂണിറ്റ്‌ മദ്യം. രണ്ട്‌ ആണ്‍കുട്ടികള്‍ വിഴുങ്ങിയത്‌ 40, 48 യൂണിറ്റെങ്കില്‍ പതിനെട്ടുവയസുള്ള രണ്ടു പെണ്‍കുട്ടികള്‍ അകത്താക്കിയത്‌ 25 യൂണിറ്റും 26 യൂണിറ്റും.



പത്തൊന്‍പതു വയസ്‌ മാത്രമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുടെ കുടിയുടെ കണക്കെടുത്തപ്പോള്‍ 11 കുപ്പി ബീയര്‍, മൂന്നു വിസ്‌കി, ഒരു വോഡ്‌ക, നാലു ഷോട്ട്‌ മദ്യം. ഇരുപത്തിയൊന്നുകാരിയായ കൂട്ടുകാരി ഒരു ബോട്ടില്‍ ബീയര്‍, ആറ്‌ യൂണിറ്റ്‌ മദ്യം, അഞ്ച്‌ വോഡ്‌ക എന്നിവ വിഴുങ്ങി. 



ചെറുപ്പക്കാര്‍ മദ്യപിക്കുന്നത്‌ വലിയ കാര്യമല്ല ഇക്കാലത്ത്‌. എന്നാല്‍, ഒരു കണക്കുകൂട്ടി കേട്ടോളൂ. യുകെയില്‍ ഓരോ മാസവും ഇരുപതു വയസിനടുത്ത്‌ പ്രായമുള്ള ഒരാളെങ്കിലും അമിത മദ്യപാനം മൂലം മരിക്കുന്നു. ആണ്‍കുട്ടികള്‍ ഇവിടെ മദ്യപിച്ച്‌ തുടങ്ങുന്ന പ്രായം പതിനൊന്നാണ്‌. പെണ്‍കുട്ടികള്‍ പതിമൂന്നും. യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നവര്‍ ഫ്രഷേഴ്‌സ്‌ ഡേയില്‍തന്നെ കുടിച്ചുതുടങ്ങുന്നുവെന്നാണ്‌ കണക്ക്‌. കൂട്ടുകാരെ കിട്ടണമെങ്കില്‍ സമൂഹത്തോട്‌ ഒത്തുപോകണമെങ്കില്‍ കുടിക്കാതെ നിവൃത്തിയില്ല എന്നാണ്‌ കുട്ടികള്‍ പറയുന്നത്‌. അല്ലെങ്കില്‍ സൗഹൃദവലയങ്ങളില്‍നിന്നും കൂട്ടുകെട്ടുകളില്‍നിന്നും അവര്‍ പുറത്താകുമത്രേ?



നൂറു മില്ലി രക്തത്തില്‍ 100 മില്ലി ഗ്രാം മദ്യമുണ്ടെങ്കില്‍ അത്‌ അപകടകരമാണെന്നാണ്‌ വൈദ്യശാസ്‌ത്രം കണക്കാക്കുന്നത്‌. എന്നാല്‍, പരിശോധനയില്‍ മിക്കവരുടെയും അളവ്‌ നൂറില്‍ കൂടുതലാണ്‌. അത്‌ പലപ്പോഴും ഇരുന്നൂറും അതിനപ്പുറവുമെത്തുന്നു. നാനൂറിലെത്തിയാല്‍ മരണം ഏതാണ്ട്‌ ഉറപ്പിക്കാം.