Breaking News

Trending right now:
Description
 
Apr 17, 2014

ഒഐസിസി കാന്‍ബറയില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു

image
കാന്‍ബറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജൂണിയര്‍, സീനിയര്‍, എന്നീ വിഭാഗങ്ങളിനായാണ്‌ പ്രസംഗ മത്സരം. വളര്‍ന്നുവരുന്ന തലമുറയിലെ പ്രസംഗകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനാണ്‌ ആ പ്രസംഗമത്സരമെന്ന്‌ പ്രസിഡന്റ്‌ ബെന്നി കണ്ണംപുഴ അറിയിച്ചു.

ബെല്‍ക്കോണന്‍ കമ്യൂണിറ്റി സെന്ററില്‍ മേയ്‌ 10 വൈകുന്നേരം 5.30-നാണ്‌ മത്സരങ്ങള്‍ ആരംഭിക്കുക. ജൂണിയര്‍ വിഭാഗത്തിന്‌ ഏഴു മുതല്‍ 12 വരെ ഇംഗ്ലീഷിലും 12 മുതല്‍ 17 വരെ സീനിയര്‍ വിഭാഗവും സീനിയര്‍ വിഭാഗത്തിന്‌ മലയാളത്തിലും ആയിരിക്കും മത്സരം. ജൂണിയര്‍ വിഭാഗത്തിന്‌ മൈ ഇന്ത്യ എന്ന വിഷയവും സീനിയര്‍ വിഭാഗത്തിന്‌ ആധുനിക യുഗത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം, ലോകസമാധാനവും ആഗോള ഭീകരവാദവും എന്ന വിഷയത്തില്‍ ഏതെങ്കിലും ഒരു വിഷയവും ആയിരിക്കും നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോജോ 0423393425.