Breaking News

Trending right now:
Description
 
Apr 17, 2014

ഹൂസ്റ്റണില്‍ റാന്നി കുടുംബസംഗമം മേയ്‌ മൂന്നിന്‌

image
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ അഞ്ചാമത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ റാന്നി കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു.

മേയ്‌ മൂന്ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 2.30 വരെ മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കിലാണ്‌ പിക്‌നിക്ക്‌.

വിവിധ കായിക, വിനോദ പരിപാടികളുള്ള പിക്‌നിക്കിന്‌ പ്രായഭേദമെന്യെ ഏവര്‍ക്കും പങ്കെടുക്കാം. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും പിക്‌നിക്കിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

അന്നേദിവസം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയി മണ്ണില്‍ 281 745 1459
ജീമോന്‍ റാന്നി 407 718 4805
ഷിജു തച്ചാനാലില്‍ 281 736 5413
റെജി ചിറയില്‍ 281 414 0721