Breaking News

Trending right now:
Description
 
Apr 17, 2014

ഒര്‍ലാന്റൊ സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ പീഡാനുഭവ ശുശ്രൂഷ

Johnson Punchakkonam
image

ഓര്‍ലാന്റോ: കാല്‍വരിയില്‍ മുറിവേറ്റു രക്തം വാര്‍ന്നൊഴുകി നില്‍ക്കുന്ന ദൈവപുത്രന്റെചിത്രം ഉത്തരാധുനികതയില്‍ ജീവിക്കുന്ന ആധുനിക മനുഷ്യമനസിന്‌ മനസിലാക്കുവാന്‍ പ്രയാസമാണ്. ഇന്ന് നമ്മിലുമുണ്ട് മുറിവേറ്റു രക്തം ചിന്തുന്ന അനേകര്‍. ഈ വിശുദ്ധവാരശുശ്രൂഷകള്‍ ക്രിസ്തുവിന്റെ മുറിവുകളോടു ചേര്‍ത്തുവച്ചു സ്വന്തം സങ്കടങ്ങള്‍ക്ക് അര്‍ഥം കണ്ടെത്തുവാനുള്ള അനുഭവമായി മാറണം. "സത്യമായും ഇവന്‍ ദൈവപുത്രാണ്'' എന്ന് ഏറ്റുപറയുവാന്‍ നമുക്ക് സാധിക്കട്ടെ.

ഓര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ പീഢാനുഭവവാര ശുശ്രൂഷകള്‍ക്ക് വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും. ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകീട്ട് 3.00ന് അവസാനിക്കും. ഏപ്രില്‍ 19(ശനി) രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും, തുടര്‍ന്ന് വി.കുര്‍ബ്ബാനയും, വാങ്ങിപോയവര്‍ക്ക് വേണ്ടി സെമിത്തേരിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വൈകിട്ട് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ഉയര്പ്പിന്റെ ശുശ്രൂഷകള്‍ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 20 ഞായറാഴ്ച രാവിലെ 8.00ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഈസ്റ്റര്‍ കുര്‍ബ്ബാനയും നടക്കും. 11.30ന് സ്‌നേഹവിരുന്നോടെ ഹാശാആഴ്ച ശുശ്രൂഷകള്‍ അവസാനിക്കും.

Address:

St.Marys Orthodox Church

808, 4th Street,

Orlando, FL 32824