Breaking News

Trending right now:
Description
 
Apr 16, 2014

കുരുന്നുകള്‍ അവതരിപ്പിച്ച കുരിശുമരണം വൈറലായി

Evana Peter
image കണ്ടാല്‍, ഇതുവെറുമൊരു നഴ്‌സറി ചിത്രം. എന്നാല്‍, നെറ്റിസണ്‍സിന്‌ ഇതൊരു ഹരമായി. പിന്നെ, വൈറലാകാന്‍ അധികനേരം വേണ്ടി വന്നില്ല. ഈശോയുടെ കുരിശുമരണമാണ്‌ ചിത്രത്തിന്റെ തീം. നഴ്‌സറിക്കുട്ടികളാണ്‌ കുരിശില്‍ മരിച്ച ഈശോയായും കുന്തങ്ങളേന്തിയ പടയാളികളായും വേഷമിടുന്നത്‌. ഒപ്പം മറിയവും തന്റെ അരുമമകന്റെ കുരിശേറ്റത്തിന്‌ സാക്ഷിയാകുന്നു.

ചാട്ടവാറടിയേറ്റ്‌ മുറിവേറ്റ ശരീരവുമായി എനിക്കു ദാഹിക്കുന്നു എന്നു പറയുന്ന ഭാഗമാണ്‌ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചത്‌. ഏറ്റവും കൂടുതല്‍ കത്തോലിക്കാ സമൂഹമുള്ള ബ്രസീലില്‍നിന്നാണ്‌ ഈ ചിത്രം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. രാജ്യങ്ങളില്‍നിന്ന്‌ രാജ്യങ്ങളിലേയ്‌ക്ക്‌ ഈ ചിത്രം പടര്‍ന്നു കയറി. 230,000 തവണയാണ്‌ ഈ ചിത്രം ഫേയ്‌സ്‌ബുക്കില്‍ ലൈക്ക്‌ ചെയ്യപ്പെട്ടത്‌.

ഈ ചിത്രത്തെ പ്രശംസിച്ച്‌ ഒട്ടേറെപ്പേര്‍ കമന്റ്‌ ചെയ്‌തെങ്കിലും വിമര്‍ശനങ്ങളും കുറവല്ല. കുട്ടികളെ ഇത്തരം മതകാര്യങ്ങളില്‍ അഭിനയിപ്പിക്കരുത്‌ എന്നാണ്‌ മിക്കവരും കമന്റ്‌ ചെയ്‌തത്‌. യേശുവിന്റെ ജീവിതവും കുരിശുമരണവും മനസിലാക്കാന്‍ പ്രായമില്ലാത്ത കുട്ടിക്കളെ ഇങ്ങനെ വേഷം കെട്ടിക്കണോ എന്നതാണ്‌ ചിലരുടെ ചോദ്യം.