Breaking News

Trending right now:
Description
 
Apr 16, 2014

ഓസ്‌ട്രേലിയയിലെ അപകടത്തില്‍ അഞ്ചു വയസുകാരന്‍ ഓഡ്രിക്‌ തോമസ്‌ മരിച്ചു

image ഓസ്‌ട്രേലിയയിലെ വെസ്‌റ്റ്‌മെഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ബാലന്‍ അന്തരിച്ചു. ഇന്ത്യയില്‍നിന്നും എട്ടുമാസം മുമ്പുമാത്രം ഓസ്‌ട്രേലിയയിലെത്തിയ തോമസ്‌ കൊമ്പന്റെയും ഡാലി തോമസിന്റെ മകനായ ഓഡ്രിക്‌ തോമസ്‌ (5) ആണ്‌ മരിച്ചത്‌. തൃശൂര്‍ പാലുവെ ചെറുവത്തൂര്‍ കുടുംബാംഗമാണ്‌ ഡാലി. കോയമ്പത്തൂരില്‍നിന്നാണ്‌ ഓസ്‌ട്രേലിയയിലെത്തി ജോലി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ഈ ദമ്പതികള്‍.

സംസ്‌കാരം വ്യാഴാഴ്‌ച വെസ്‌റ്റ്‌ മെഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ പാരിഷില്‍ രാവിലെ പത്തിന്‌. ബുധനാഴ്‌ച രാത്രി എട്ടു മുതല്‍ പത്തുവരെ പരമറ്റ ഗാര്‍ഡിയന്‍ ഫ്യൂണറല്‍സില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും.

വെസ്റ്റ്‌മെഡിലെ 4/5 റെയില്‍വേ പരേഡിലെ വസതിയില്‍ ഒട്ടേറെ സുഹൃത്തുക്കളെത്തി ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു. ദമ്പതികളെ സഹായിക്കുന്നതിനായി ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന്‌ വെസ്‌റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷനുവേണ്ടി ജയിംസ്‌ ജോസഫ്‌ അറിയിച്ചു (ഫോണ്‍: 0418 445027, Western Sydney Malayalee Association, BSB: 062-268, A/c: 10376511, Ref: Funeral)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8626 8058