Breaking News

Trending right now:
Description
 
Apr 15, 2014

വേൾഡ് അയ്യപ്പസേവ ട്രസ്റ്റ് വിഷു ആശംസകൾ നേർന്നു .

image


പുത്തന്‍ പ്രതീക്ഷകളുമായി മലയാളികള്‍ ഹര്‍ഷപുളകിതരായി പുതുവത്സരത്തിലേക്ക്‌ കാലുകുത്തുന്ന ദിവസമാണ്‌ വിഷു.  കണ്ണു തുറന്ന്‌ നിലവിളക്കിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്ന വിഷുക്കണിയിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌, അജ്ഞാനത്തില്‍ നിന്ന്‌ വിജ്ഞാനത്തിലേക്ക്‌ കടക്കുന്നത്‌ പ്രതീതമാകണം എന്ന് അയ്യപ്പസേവ ട്രസ്റ്റ്‌ ഗുരുസ്വാമി പാർത്ഥസാരഥി പിള്ള തന്റെ വിഷു സന്ദേശത്തിൽ അറിയിച്ചു.

ഭക്തിയോടെ വിഷുക്കണിയിലെ ഇഷ്ടദേവതയുടെ മുന്നില്‍ നില്‌കുമ്പോള്‍ വരും കാലം സമ്പത്സമൃദ്ധമാകണമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ്‌. സത്യസാക്ഷാത്‌ക്കാരത്തിലേക്ക്‌ നയിക്കുന്ന ഭക്തിയുടെ പ്രതീകം കൂടിയാണ്‌ വിഷുക്കണി അതിനാൽ സമസ്ത ലോകര്‍ക്കും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ നേരുന്നതായി വേൾഡ് അയ്യപ്പസേവ ട്രസ്റ്റ് ഗുരുസ്വാമിയും പ്രസിഡന്റും കൂടിയായ പാര്‍ത്ഥസാരഥി പിള്ള കൂട്ടിച്ചേര്‍ത്തു.

വിഷുപ്പുലരിയില്‍ കണി കണാന്‍ കണ്ണു തുറക്കുമ്പോള്‍ ഒരു പുതിയ ഉണര്‍വ്വും ഉന്മേഷവുമാണ്‌ ലഭ്യമാകുന്നത്. ജാതിമതഭേദമന്യേ എല്ലാവരും വിഷു ആഘോഷിക്കുമ്പോള്‍ വിഷുക്കണി മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിത്തീരുന്നു. വിഷുക്കണി പരത്തുന്ന പ്രകാശം ലോക നന്മക്കു ഉതകട്ടെ എന്ന് വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ് ചെയർമാൻ വാസുദേവ് പുളിക്കൽ ആശംസിച്ചു.

കണ്ണു തുറന്ന്‌ നിലവിളക്കിന്റെ പ്രകാശത്തില്‍ ജ്വലിക്കുന്ന വിഷുക്കണിയിലേക്ക്‌ നോക്കുമ്പോള്‍ ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌, 
അജ്ഞാനത്തില്‍ നിന്ന്‌ വിജ്ഞാനത്തിലേക്ക്‌ കടക്കുന്നത്‌ പ്രതീതമാകണം.  കണ്ണടക്കുന്നത്‌ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാകണം. ഐശ്വര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. പുരോഗതിയായിരിക്കണം ജീവിത ലക്ഷ്യം. വിഷുക്കണി എന്ന ലക്ഷ്യത്തില്‍ എത്തുന്നതുവരെ കണ്ണൂ തുറക്കരുത്‌ എന്ന്‌ പറയുന്നതു പോലെ നമ്മള്‍  ജീവിതലക്ഷ്യം സാക്ഷാത്‌ക്കരിക്കുന്നതുവരെ തളരാതെ നിരന്തരം പ്രയത്‌നിച്ചു  കൊണ്ടേയിരിക്കണം എന്ന് വേൾഡ് അയ്യപ്പ സേവ ട്രസ്റ്റ് ജനറൽ സെക്രട്ടറി  ഡോക്ടർ പദ്മജ പ്രേമചന്ദ്രൻ തന്റെ വിഷു സന്ദേശത്തിൽ പറയുകയുണ്ടായി .


കേരളീയര്‍ മാത്രമല്ല ഈ ദിവസം ആഘോഷിക്കുന്നത്‌. ഭാരതീയര്‍ പല പേരുകളിലും ആചാരക്രമങ്ങളിലും ഈ ദിവസം ആഘോഷിക്കുന്നു. നമ്മുടെ പാരമ്പര്യത്തേയും സംസക്കാരത്തേയും നഷ്ടപ്പെടാതെ  വളരെ ഉജ്ജ്വലമായ രീതിയിൽ  വിഷു ആഘോഷിക്കണം എന്ന് വേൾഡ് അയ്യപ്പസേവ ട്രസ്റ്റ്  ട്രഷർ ശ്രീകുമാർ ഉണ്ണിത്താൻ അഭ്യർത്ഥിച്ചു.