Breaking News

Trending right now:
Description
 
Apr 15, 2014

കേരള ഹിന്ദുസ് ഓഫ് നോര്ത്ത് അമേരിക്കയുടെ വിഷു ആശംസകൾ

Mathew Moolacheril
image


നോര്‍ത്ത് അമേരിക്കൻ മലയാളി ഹിന്ദു സമൂഹത്തിനു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആശംസകൾ പ്രസിഡണ്ട്‌ ടി എന്‍. നായർ അറിയിച്ചു. 

തമോഗുണങ്ങളടങ്ങിയ ഇരുട്ടില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തമാകുകയും അതോടൊപ്പം തേജോമയമായ ദൃശ്യങ്ങള്‍ കണ്ട്‌ മനസിനും ശരീരത്തിനും ആഹ്ലാദം പകരുകയും ചെയ്യുക എന്ന പ്രക്രിയയാണ്‌ വിഷുക്കണി കൊണ്ട്‌ സൂചിപ്പിക്കുന്നത്‌. പകലും രാത്രിയും സമമാകുന്ന ദിനമാണ് വിഷു. ലക്ഷ്‌മീദേവിയെ ആദരിക്കലാണ്‌ വിഷുകൈനീട്ടത്തിലൂടെ നടക്കുന്നത്‌. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക്‌ കൈനീട്ടം കൊടുക്കുന്നത്‌ ദാനത്തിന്റെ സ്വരൂപമാണ്‌ അതിനാൽ എല്ലാ ഹൈന്ദവരും വിഷു കൈനീട്ടം കൊടുക്കുന്നത് ശീലമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു .

പ്രപഞ്ചസ്വരൂപമായി കല്‍പിച്ച്‌ ഒരു സുവര്‍ണ്ണത്തളികയില്‍ ഒരുക്കിവെച്ച്‌ കണികാണുന്ന  ശ്രീകൃഷ്‌ണ ബിംബം അഷ്‌ടൈശ്വര്യങ്ങളുടെ പ്രതീകമാനെന്നും ലോകം  എമ്പാടുമുള്ള സമസ്ത ഹിന്ദു സമൂഹത്തിനു കേരള ഹിന്ദുസ് ഓഫ് നോര്ത്ത് അമേരിക്കയുടെ വിഷു ആശംസകൾ ഒരിക്കൽ കൂടി നേരുന്നുവെന്ന് കെ.എച്.എന്‍.എ പ്രസിഡന്റ്‌  ടി ൻ നായർ, ജനറല്‍ സെക്രട്ടറി ഗണേഷ് നായർ എന്നിവർ വിഷു സന്ദേശത്തിൽ  അറിയിച്ചു. പി.ആര്‍.ഒ: സതീശൻ നായർ അറിയിച്ചതാണിത്.