Breaking News

Trending right now:
Description
 
Nov 12, 2012

മദര്‍ സമരം: പോലിസ്‌ ലാത്തി ചാര്‍ജില്‍ പന്ത്രണ്ട്‌ പേര്‍ക്ക്‌ ഗുരുതര പരുക്ക്‌, തൃശൂരില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്‌

image തൃശൂര്‍: മദര്‍ ഹോസ്‌പിറ്റലിനു മുന്നില്‍ ഉപരോധ സമരം നടത്തിയ നഴ്‌സുമാര്‍ക്കു നേരെ പോലീസ്‌ ലാത്തി ചാര്‍ജ്‌, പത്തരയോടെ ഉണ്ടായ ലാത്തി ചാര്‍ജില്‍ വനിതകള്‍ അടക്കം പന്ത്രണ്ട്‌ നഴ്‌സുമാര്‍ക്ക്‌ ഗുരുതരമായ പരുക്കേറ്റു. ഇവരെ ഹോസ്‌പിറ്റലിലേയ്‌ക്ക്‌ പോലും മാറ്റാതെ പോലീസ്‌ സ്‌റ്റേഷനില്‍ ലോക്കപ്പ്‌ ചെയ്‌തിരിക്കുകയാണ്‌.

സമര നേതാക്കളായ സുദീപ്‌, ഉഷസ്‌, ബെല്‍ജോ, നവീന്‍ തുടങ്ങിയവരുടെ നില ഗുരുതരമാണെന്ന്‌ സമര സമിതി നേതാക്കള്‍ അറിയിച്ചു. കൂടാതെ സമരത്തില്‍ പങ്കെടുത്ത 300-ലധികം നഴ്‌സുമാരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അറസ്റ്റില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്ക്‌ ആരംഭിച്ചു. പരുക്കേറ്റവരെ ഹോസ്‌പിറ്റലില്‍ ആക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ തൃശൂര്‍ വെസ്റ്റ്‌ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുപ്പ്‌ സമരം നടത്തുന്നുണ്ട്‌.

കഴിഞ്ഞ രണ്ടു മാസത്തിലധികമായി നടത്തിവരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നഴ്‌സുമാര്‍ കഴിഞ്ഞ ദിവസം മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. സുഗുണനെ കഴിഞ്ഞ ദിവസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലാക്കിയിരുന്നു. ആശുപത്രിയിലും സുഗുണന്‍ നിരാഹാരം തുടരുകയാണ്‌.