Breaking News

Trending right now:
Description
 
Apr 15, 2014

യൂറോപ്പില്‍ ആദ്യത്തെ മലയാളം ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു

image യൂറോപ്പിലെ ആദ്യത്തെ മലയാളം പ്രാദേശിക ചാനല്‍-ആനന്ദ്‌ മീഡിയ വിഷുക്കൈനീട്ടമായി മലയാളികള്‍ക്ക്‌ മുന്നിലെത്തി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ നെഹ്‌റു സെന്ററില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടറുമായ എം.എ. യൂസഫലി ടിവി ചാനലിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. സാംസാകാരിക പരിപാടി ഗൗരി മേനോന്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. യൂറോപ്പിലെ മലയാളികളെ കേന്ദ്രീകരിച്ചു മാത്രമായിരിക്കും പുതിയ ചാനല്‍. യുകെയിലെയും യൂറോപ്പിലെയും മലയാളികളുടെ ദൈനംദിന പ്രശ്‌നങ്ങളും ആവശ്യങ്ങളും കലാസാംസ്‌കാരിക പരിപാടികളും മറ്റുമാകും ചാനലിലെ ഉള്ളടക്കമെന്ന്‌ ഉടമയും യുകെയിലെ പ്രമുഖ മലയാളിയുമായ ശ്രീകുമാര്‍ പറഞ്ഞു. സൗജന്യമായാണ്‌ ചാനല്‍ മലയാളികള്‍ക്ക്‌ മുന്നിലെത്തുന്നത്‌.