Breaking News

Trending right now:
Description
 
Apr 15, 2014

ഡെങ്കിപ്പനി തടയാന്‍ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ പരീക്ഷിക്കുന്നു

image ഡെങ്കിപ്പനി പടരുന്നതു തടയാന്‍ ജനിതകമാറ്റം വരുത്തിയ കൊതുകളെ ബ്രസീലില്‍ ഉപയോഗിച്ചുതുടങ്ങി. ഇതിനായി ഇംഗ്ലണ്ടില്‍നിന്ന്‌ ഇത്തരത്തിലുള്ള കൊതുകുകളെ എത്തിക്കുകയായിരുന്നു. ബ്രസീലില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ പിടിപെട്ട്‌ മരണമടയുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ്‌ പുതിയ പരീക്ഷണത്തിന്‌ ബ്രസീലിയന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയത്‌. ലക്ഷക്കണക്കിന്‌ ആണ്‍ കൊതുകുകളെ ഈവിധം എത്തിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇംഗ്ലണ്ടിലെ ഓക്‌സിടെക്‌ ഗവേഷണസ്ഥാപനമാണ്‌ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ സൃഷ്ടിച്ചതിനു പിന്നില്‍. ഇങ്ങനെ സൃഷിച്ച ആണ്‍കൊതുകുകള്‍ പെണ്‍കൊതുകുകളുമായി ഇണചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകുംമുമ്പേ ചത്തുപോകുമെത്രെ. ഈഡിസ്‌ ഈജിപ്‌തി ഇനത്തില്‍പ്പെട്ട കൊതുകുകളിലാണു ജനിതകമാറ്റം വരുത്തിയത്‌. ഇവയ്‌ക്ക്‌ ഒഎക്‌സ്‌513-എ എന്നാണു ഗവേഷകര്‍ പേരുംനല്‍കി.