Breaking News

Trending right now:
Description
 
Apr 14, 2014

ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി ജോജിമോന്‍ എര്‍ണാകരിയില്‍

ഷിജി ചീരംവേലില്‍
image
വിയന്ന: ഓസ്ട്രിയന്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി ജോജിമോന്‍ എര്‍ണാകരിയിലും, സെക്രടറി
യായി അവറാച്ചന്‍ കരിപ്പാക്കാട്ടിലുംതെരെഞ്ഞെടുക്കപെട്ടു . രണ്ട് വര്‍ഷം സംഘടനയ്ക്ക് ശക്തമായ നേതൃത്വം നല്‍കിയ ശേഷം അധികാരം കൈമാറി:ജോസ് മാത്യു പനച്ചിക്കനെപ്രവാസി കേരളാ കോണ്‍ഗ്രസ് ഇന്‍റര്‍നാഷണല്‍ പ്രതിനിധിയായി തെരഞ്ഞെടുത്തു .വിയന്നയിലെ 23 മത് ജില്ലയില്‍ വച്ച് നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് .
വൈസ് പ്രസിഡന്റ് റജി കാരക്കാട്ടില്‍ ,ജോയിന്‍റ് സെക്രട്ടറി സോജാ ചേലപ്പുറം ,ട്രഷര്‍ തങ്കച്ചന്‍ പള്ളിക്കുന്നേല്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍ .റോയി ഐക്കരേത്തും ഷിജി ചീരംവേലിലും തെരഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു . കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും ജോസ് മാത്യു പനച്ചിക്കന്‍ നന്ദി അറിയിച്ചു .
തുടര്‍ന്ന് പുതിയ പ്രസിഡന്റ് ജോജിമോന്‍ എര്‍ണാകരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിന്‍റെ ജയസാധ്യതകള്‍ യോഗം വിലയിരുത്തി .കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന് യോഗം വിലയിരുത്തി .
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി കേരളത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷങ്ങളിലൊന്നില്‍ വിജയിക്കുമെന്നും യോഗം അവലോകനം ചെയ്തു . കോട്ടയത്ത് ജോസ് കെ മാണിയുടെ വിജയത്തില്‍ സഹകരിച്ച ഓസ്ട്രിയന്‍ മലയാളികളുടെ നാട്ടിലുള്ള ബന്ധുക്കളെ യോഗം അഭിനന്ദനം അറിയിച്ചു . യു ഡി എഫ് വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഓസ്ട്രിയന്‍ മലയാളികളുടെ ബന്ധുക്കള്‍ക്കും യോഗം നന്ദി അറിയിച്ചു .
ജോര്‍ജ് ഐക്കരേത്ത് യോഗത്തിന് നന്ദി പറഞ്ഞു