Breaking News

Trending right now:
Description
 
Apr 14, 2014

വെന്റിബോയ്‌സ്‌ ഡിസൈയര്‍ കപ്പ്‌ ക്രിക്കറ്റ്‌ ജേതാക്കള്‍

image സിഡ്‌നിയില്‍ നടന്ന പ്രഥമ ഡിസൈയര്‍ കപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ വെന്റിബോയ്‌സ്‌ ക്ലബ്‌ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വാട്ട്‌ല്‍ഗ്രൂവ്‌ വാരിയേഴ്‌സിനെ രണ്ടു വിക്കറ്റിനാണ്‌ വെന്റിബോയ്‌സ്‌ തോല്‍പ്പിച്ചത്‌. ഡിസൈയര്‍ ട്രോഫിയും 750 ഡോളര്‍ ക്യാഷ്‌ അവാര്‍ഡുമാണ്‌ ജേതാക്കള്‍ക്കുള്ള സമ്മാനം. റണ്ണേഴ്‌സ്‌ അപ്പിന്‌ പീറ്റേഴ്‌സണ്‍ ഷീല്‍ഡും 300 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ലഭിച്ചു.


എട്ടു ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുത്തിരുന്നത്‌. ഫൈനലില്‍ ടോസ്‌ നേടി ബാറ്റ്‌ ചെയ്‌ത വാട്ട്‌ല്‍ഗ്രൂവ്‌ വാരിയേഴ്‌സ്‌ നിശ്ചിത 20 ഓവറില്‍ 87 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിംഗില്‍ 19.3 ഓവറില്‍ എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ വെന്റിബോയ്‌സ്‌ ജേതാക്കളായി.

മാന്‍ ഓഫ്‌ ദ മാച്ച്‌, ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്‌മാന്‍ എന്നീ പദവികള്‍ക്ക്‌ ജിന്‍സണ്‍ ചാക്കോ അര്‍ഹനായി. ആനന്ദ്‌ ശ്രീനിവാസയാണ്‌ മാന്‍ ഓഫ്‌ ദ സീരീസ്‌. ഏറ്റവും മികച്ച ബൗളറായി ജിന്‍സണ്‍ ജോസഫും ഓള്‍ റൗണ്ടറായി ബിബിന്‍ തോമസും തെരഞ്ഞെടുക്കപ്പെട്ടു.



അടുത്ത സീസണില്‍ പതിനാറ്‌ ടീമുകളെ ഉള്‍പ്പെടുത്തിയായിരിക്കും മത്സരം സംഘടിപ്പിക്കുകയെന്ന്‌ വാട്ട്‌ല്‍ ഗ്രൂവ്‌ ക്രിക്കറ്റ്‌ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു.