Breaking News

Trending right now:
Description
 
Apr 14, 2014

വത്തിക്കാനില്‍ ഓശാനതിരുനാളിന്‌ ഒരുലക്ഷം പേര്‍ പങ്കെടുത്തു

image വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ടുള്ള ഓശാനതിരുനാള്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ആഘോഷിച്ചു. വത്തിക്കാനില്‍ ഒരുലക്ഷത്തോളം പേര്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ഫ്രാന്‍സീസ്‌ മാര്‍പാപ്പ മുഖ്യകാര്‍മികത്വംവഹിച്ചു. പോപ്പ്‌ മൊബീലില്‍ ചുവന്ന വസ്‌ത്രങ്ങളണിഞ്ഞ്‌ എത്തിയ അദ്ദേഹത്തെ കുരുത്തോലകളും ഒലിവ്‌ ചില്ലകളും വീശിയാണ്‌ വിശ്വാസികള്‍ എതിരേറ്റത്‌. മൊബീലില്‍ സഞ്ചരിച്ച്‌ എല്ലാവര്‍ക്കും ആശീര്‍വാദം നല്‍കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. രണ്ടരമണിക്കൂര്‍ ശുശ്രൂഷകളുണ്ടായിരുന്നു. സന്ദേശവും നല്‍കി. ചടങ്ങുകളുടെ സമാപനത്തില്‍ ലോക യുവജനസമ്മേളനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ക്രൂശിത രൂപം ബ്രസീലിയന്‍ യുവാക്കള്‍ പോളണ്ടിലെ യുവാക്കള്‍ക്ക്‌ കൈമാറി. 2016-ല്‍ പോളണ്ടിലെ ക്രാക്കോവിലാണ്‌ ലോക യുവജന സമ്മേളനം നടക്കുന്നത്‌. വിശുദ്ധവാരാചരണത്തിനുശേഷം ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുന്‍ഗാമികളായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തുന്ന ചടങ്ങുകളിലും സംബന്ധിക്കും. ഏപ്രില്‍ 27ന്‌ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കും.