Breaking News

Trending right now:
Description
 
Apr 14, 2014

എട്ടുവയുകാരിയുടെ പീഡനം പ്രതികളെ വെറുതേ വിട്ടു. ദില്ലി പെണ്‍കുട്ടിക്കായി കത്തിച്ച മെഴുകുതിരി ബാക്കിയുണ്ടോ?

image

തിരുപ്പൂര്‍:ദില്ലി പെണ്‍കുട്ടി ഇന്ത്യന്‍ മനസാക്ഷിയില്‍ ഏല്‌പ്പിച്ച പോറലുകള്‍ ഉണങ്ങുന്നതിന്‌ മുമ്പായിരുന്നു എട്ടുവയസുകാരി പെണ്‍കുട്ടി തിരുപ്പൂരില്‍ പീഡനത്തിന്‌ ഇരയായത്‌. എന്നാല്‍ കഴിഞ്ഞ ദിവസം ഈ കേസിലെ പ്രതികളെ വെറുതേ വിട്ടുകൊണ്ടു കോടതി ഉത്തരവായി. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടിക്ക്‌ നീതി നിക്ഷേധിക്കുകയായിരുന്നു. ദില്ലി പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിക്കായി ഇന്ത്യയിലെ ചെറുപ്പക്കാര്‍ കത്തിച്ച മെഴുകുതിരി ബാക്കിയുണ്ടെങ്കില്‍ ഈ പെണ്‍കുട്ടിക്കായി കത്തിക്കാം. 

തൊഴില്‍ തേടി പത്തനംത്തിട്ടയില്‍ നിന്ന്‌ തിരുപ്പൂരിലേക്ക്‌ കുടിയേറിയ കുടുംബമാണ്‌ ഇവരുടേത്‌. അപ്പര്‍ക്ലാസ്‌ മാധ്യമങ്ങള്‍ ഈ വാര്‍ത്ത അകം പേജില്‍ ഒതുക്കി. ചാനലുകള്‍ ചര്‍ച്ചകള്‍ നടത്തി കണ്ടില്ല. കാരണം അവള്‍ ശബ്ദമില്ലാത്തവരുടെ പ്രതീകമാണ്‌. 

വെറും മൂന്നാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍ വിട്ടു മടങ്ങി വന്നപ്പോഴാണ്‌ അയല്‍വാസികളായ മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. ദില്ലി പീഡനത്തിനു ശേഷമായിരുന്നു ഈ കേസ്‌ നടന്നത്‌. 

ദില്ലി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതു കാരണം പ്രതികള്‍ക്ക്‌ വധശിക്ഷ വിധിക്കാന്‍ കോടതി തയാറായി. എന്നാല്‍ ഈ പിഞ്ചു ബാലിക മരിച്ചിട്ടില്ല നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും നേര്‍ക്കാഴ്‌ച്ചയായി ജീവിച്ചിരിക്കുന്നു. അതിനാല്‍ അവള്‍ പെണ്ണായി ജനിച്ചതു കൊണ്ട്‌ പുരുഷ സഹജമായ വെറും സാധാരണ തെറ്റിനു എന്തിനു ശിക്ഷിക്കണമെന്നാണ്‌ കോടതി ചോദിക്കുന്നതെന്നു നമുക്ക്‌ തോന്നി പോയാല്‍ തെറ്റു പറയാന്‍ ആവില്ല.
ഈ കേസില്‍ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും പ്രതികളെ വെറുതേ വിടുകയായിരുന്നു. ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി വരാത്ത പെണ്‍കുട്ടിക്കാണ്‌ കോടതി നീതി നിക്ഷേധിച്ചത്‌. 
കേരള സര്‍ക്കാര്‍ നല്‌കിയ മൂന്നു ലക്ഷം രൂപയും തമിഴ്‌നാട്‌ സര്‍ക്കാര്‍ ചികിത്സ ചെലവും നല്‌കിയിരുന്നു ഈ കേസില്‍. 

എന്നാല്‍ ജയലളിത സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഒത്തുകളിച്ചതുകൊണ്ടാണ്‌ പ്രതികള്‍ രക്ഷപ്പെട്ടതെന്ന്‌ പെണ്‍കുട്ടിയുടെ അമ്മ കുറ്റപ്പെടുത്തി. നീതി തേടി ഇവര്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌.
സ്‌ത്രി ഭരിച്ചാലും സ്‌ത്രീകള്‍ക്ക്‌ നീതി കിട്ടണമെന്നില്ല. വ്യവസ്ഥിതികള്‍ മാറണം.