Breaking News

Trending right now:
Description
 
Apr 13, 2014

ഇന്ന്‌ ഓശാന ഞായര്‍; വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കം

image വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കത്തോലിക്കാ പള്ളികില്‍ ഇന്ന്‌ ഒശാന തിരുന്നാളോടെ തുടക്കം. യേശുക്രിസ്‌തുവിന്റെ രാജകീയമായ ജെറൂസലം പ്രവേശനത്തിന്റെ സ്‌മരണ പുതുക്കുന്ന ആഘോഷമാണിത്‌. മിശിഹായുടെ രാജത്വത്തെയും കര്‍ത്തൃത്വത്തെയും ഓശാന അനുസ്‌മരിപ്പിക്കുന്നു. ഒലിവു മലഞ്ചെരുവില്‍നിന്നു ജെറൂസലമിലേക്കുള്ള പാതയില്‍ കഴുതക്കുട്ടിയുടെ പുറത്തു യാത്ര ചെയ്‌ത യേശുവിനെ യാതൊരു മുന്നൊരുക്കവും ഇല്ലാതെ രൂപപ്പെട്ട ജനസഞ്ചയം സൈത്തിന്‍ കൊമ്പുകളും ജയ്‌വിളികളുമായാണ്‌ എതിരേറ്റത്‌. ദേവാലയങ്ങളിലെങ്ങും ഇന്ന്‌ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. ഇന്നേദിവസം ആശീര്‍വദിച്ചു ലഭിക്കുന്ന കുരുത്തോലകള്‍ നാം മിശിഹായെ രക്ഷകനായി സ്വീകരിച്ചവരും എവിടെയും അതു പ്രഘോഷിക്കുന്നവരുമാണെന്ന്‌ സൂചിപ്പിക്കുന്നു. നോമ്പിന്റെ പുണ്യവുമായി വിശ്വാസികള്‍ ഇതോടെ പീഡാനുഭവവാരാചാരണത്തിന്റെ വലിയ ആഴ്‌ചയിലേക്കാണു കടക്കുന്നത്‌. 17ന്‌ വ്യാഴാഴ്‌ച പള്ളികളില്‍ പെസഹാവ്യാഴമായി ആചരിക്കും. അന്നേദിവസം കാല്‍കഴുകല്‍ശുശ്രൂഷ, അപ്പംമുറിക്കല്‍ ശുശ്രൂഷ എന്നവ നടക്കും. 18നാണ്‌ ഈശോയുടെ പീഡാനുഭവ ശുശ്രൂഷയും 20ന്‌ ഉയര്‍പ്പുതിരുനാള്‍ ആഘോഷവും നടക്കും.