Breaking News

Trending right now:
Description
 
Sep 17, 2012

സ്‌ത്രീകള്‍ ബലാത്സംഗം അര്‍ഹിക്കുന്നുവെന്ന്‌ പോലീസുകാരുടെ മനസിലിരുപ്പ്‌

image സ്‌ത്രീകള്‍ക്ക്‌ നേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ തെഹല്‍ക്കയാണ്‌ പീഡനക്കേസുകള്‍ അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍മാരുടെ പീഡനത്തോടുള്ള മനോഭാവം വ്യക്തമാക്കിയത്‌. പീഡനത്തിന്‌ ഇരയായ സ്‌ത്രീകള്‍ ഇത്‌ അര്‍ഹിക്കുന്നവെന്നാണ്‌ പോലീസിന്റെ മനോഭാവം. പീഡനക്കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹിയിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പകുതിയില്‍ അധികം ഉദ്യോഗസ്ഥര്‍ക്കും പീഡനക്കേസുകളോടുള്ള മനോഭാവമിങ്ങനെയാണ്‌ കണ്ടെത്തിയത്‌. സ്‌ത്രീകളുടെ വസ്‌ത്രധാരണം, പുരുഷന്മാരോടൊപ്പം തനിച്ച്‌ യാത്ര ചെയ്യുക, പ്രണയം തുടങ്ങിയവ സ്‌ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുവെന്നുവത്രേ. 34% കേസുകളില്‍ മാത്രമാണ്‌ ഇത്തരം കുറ്റകാര്‍ ശിക്ഷിക്കപ്പെടുന്നത്‌. ഇന്‍ഡ്യന്‍ പോലീസിന്റെ മാത്രം അഭിപ്രായമാണ്‌ ഇതെന്ന്‌ കരുതിയാല്‍ തെറ്റി. ലോകത്താകമാനം പോലീസുകാര്‍ പുലര്‍ത്തുന്നത്‌ ഇത്തരത്തിലുള്ള അഭിപ്രായങ്ങല്‍ തന്നെയാണന്ന്‌ ലോകത്തിന്റെ വിവിധപ്രദ്ദേശങ്ങളിടെ പോലീസുമായി നടത്തിയ സര്‍വ്വേയില്‍ നിന്ന്‌ തെഹല്‍ക വ്യക്തമാക്കുന്നു. ലോകം നാനോ യുഗത്തിലേയ്‌ക്ക്‌ കുതിക്കുമ്പോഴും പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളോടുള്ള കാഴ്‌ച്ചപ്പാടില്‍ മാറ്റം വന്നിട്ടില്ലന്നാണ്‌ ഈ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്‌, പ്രത്യേകിച്ച്‌ റേപ്പ്‌ കേസുകളോടുള്ള മനോഭാവത്തില്‍. ഒരു കനേഡിയന്‍ പോലീസുകാരന്‍ സ്‌ത്രീകളെ ഉപദേശിച്ചത്‌ സെക്‌സ്‌ വര്‍ക്കേഴ്‌്‌സിനെപ്പോലെ സ്‌ത്രീകള്‍ വസ്‌ത്രം ധരിക്കരുതെന്നാണ്‌. എന്തായാലും സ്‌ത്രീകള്‍ ഇന്ന്‌ ജീവിക്കുന്നത്‌ 'റേപ്പ്‌ സംസ്‌കാര' ലോകത്താണ്‌. പീഡനക്കേസുകളില്‍ സ്‌ത്രീകളെ കുറ്റക്കാരാക്കുവാനാണ്‌ പൊതുവേ പോലീസിനും സമൂഹത്തിനും താല്‌പര്യം.അതിനാല്‍ ഇത്തരം പരാതികളുമായി സമൂഹമധ്യത്തിലേയ്‌ക്ക്‌ സാധാരണഗതിക്ക്‌ ഇറങ്ങാന്‍ സ്‌ത്രീകള്‍ മടിക്കുന്നു. റേപ്പ്‌ കള്‍ച്ചര്‍ ലോകത്താകമാനം നടപ്പിലാക്കുന്നതില്‍ പോലീസിനു മാത്രമല്ല പങ്ക്‌, ജഡ്‌ജിമാര്‍, വക്കീലുമാര്‍ മാധ്യമങ്ങള്‍, മറ്റ്‌ പ്രഫഷണലുകള്‍ക്കൊക്കെ ഇതില്‍ കാര്യമായ റോളുണ്ട്‌.