Breaking News

Trending right now:
Description
 
Apr 12, 2014

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലി​ല്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍​ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കും

Johnson Punchakkonam
image

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട്  സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന  ഹോശാന ശുശ്രൂഷയോടെ  ഈ വര്ഷത്തെ  കഷ്ട്ടനുഭവവാര ശുശ്രൂഷകള്‍ക്ക് തുടക്കമാകും. തുടറ്ന്നു എല്ലാ ദിവസവും സന്ധ്യാ നമസ്കാരവും പ്രസംഗവും, യാമ പ്രാര്‍ഥനകളും നടക്കും .  ഏപ്രില്‍ 16 ബുധനാഴ്ച വൈകിട്ട്  സന്ധ്യാ നമസ്കാരത്തോടെ പെസഹാ ശുശ്രൂഷകള്‍ നടക്കും.

ഏപ്രില്‍ 17 വ്ഴാഴാച്ച   വൈകിട്ട്  സന്ധ്യാ നമസ്കാരത്തോടെ  ആരംഭിക്കുന്ന കല കഴുകല്‍ ശുശ്രൂഷകള്‍ക്ക്   പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 18 നു രാവിലെ 7.30 നു  ദുഖവെള്ളിയാഴ്ച യുടെ  ശുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍ 19 നു ശനിയാഴ്ച വൈകിട്ട്  6.30 നു  സന്ധ്യ നമസ്കാരത്തോടെ ഉയര്പ്പു ശുശ്രകള്‍ ആരംഭിക്കും .

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന കഷ്ടാനുഭവവാര ശുശ്രൂഷകള്‍ ഓര്ത്തഡോക്സ്  ടി വി തത്സമയം സംപ്രേഷണം ചെയ്യും

www.orthodoxtv.in