Breaking News

Trending right now:
Description
 
Apr 12, 2014

അറുപത്തിമൂന്നാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ `മാധവിക്കുട്ടി (കമലാ സുരയ്യ)' അനുസ്‌മരണം

image
അറുപത്തിമൂന്നാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഏപ്രില്‍ പന്ത്രണ്ടിന്‌ `മാധവിക്കുട്ടി (കമലാ സുരയ്യ)' അനുസ്‌മരണം നടത്തുന്നു. പ്രസിദ്ധ എഴുത്തുകാരനും സംഘാടകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം ആയിരിക്കും `മാധവിക്കുട്ടി' അനുസ്‌മരണം നടത്തുന്നത്‌.

മാധവിക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും കൂടുതല്‍ അറിവും പരിചയവുമുള്ള അഡ്വ. രതീദേവി ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്‌. ഈ വിഷയത്തില്‍ താത്‌പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ്‌ 365923 എന്ന ടെലഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌.

ടെലഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. എന്ന ഇമെയില്‍ വിലാസങ്ങളില്‍ jain@mundackal.com, gracepub@yahoo.com ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395