Breaking News

Trending right now:
Description
 
Nov 11, 2012

ടെന്നീസ്‌ കോര്‍ട്ടിലെ താരസുന്ദരി ആദ്യമായി ഇന്ത്യയിലെത്തി

image ഡല്‍ഹിയുടെ മനം മയക്കി ടെന്നീസ്‌ താരം ഷറപ്പോവ എത്തി. ടെന്നീസ്‌ കോര്‍ട്ടിലെ ഈ താരസുന്ദരി ആദ്യമായാണ്‌ ഇന്ത്യയിലെത്തുന്നത്‌. തന്റെ വരവ്‌ അത്ഭുതകരമായാണ്‌ തോന്നുന്നതെന്ന്‌ പറഞ്ഞ ഷറപ്പോവ ഇന്ത്യയിലെത്താന്‍ ഏറെ വൈകിയതായും കൂട്ടിച്ചേര്‍ത്തു. `ഇവിടെ എന്റെ ഒരുപാട്‌ ആരാധകരുണ്ടെന്ന്‌ അറിയാം. ഇത്രയും ഊഷ്‌മളമായ സ്വീകരണം ലഭിച്ചത്‌ വലിയ കാര്യമായാണ്‌ തോന്നുന്നത്‌' ഷറപ്പോവ പറഞ്ഞു. കരിയറിലെ ചെറിയ ഇടവേളയാണ്‌ ഇപ്പോള്‍ ഇവിടെ വരാന്‍ തനിക്ക്‌ സഹായകമായതെന്നും ഷറപ്പോവ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയായ ഹോം സ്റ്റെഡുമൊത്തുള്ള തന്റെ പര്‍ട്‌ണര്‍ഷിപ്പ്‌ പ്രഖ്യാപിക്കാനാണ്‌ ഷറപ്പോവ ഡല്‍ഹിയിലെത്തിയത്‌. ടെന്നീസിന്‌ ശേഷം മോഡലിംഗ്‌ ആണോ അഭിനയമാണോ താല്‍പര്യമെന്ന ചോദ്യത്തിന്‌ ഇപ്പോള്‍ ടെന്നീസിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും തനിക്ക്‌ ചിന്തിക്കാന്‍ സമയമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇനിയും ഇന്ത്യയിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ ഷറപ്പോവ താന്‍ കഴിച്ച ദോശയുടെ രുചിയെ പ്രകീര്‍ത്തിക്കാനും മറന്നില്ല. താജ്‌ മഹല്‍ സന്ദര്‍ശിക്കാനുളള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പിന്നത്തേക്കു മാറ്റിവയ്‌ക്കുകയായിരുന്നു.