Breaking News

Trending right now:
Description
 
Apr 10, 2014

പുതുതലമുറയ്‌ക്ക്‌ വോട്ടില്‍ താല്‌പര്യം കുറയുന്നു

image

കൊച്ചി: കേരളത്തിലെ ന്യൂജനറേഷന്‍ ചെക്കന്മാര്‍ക്കും ചൊക്കികള്‍ക്കും വോട്ട്‌ ചെയ്യുന്നത്‌ അപമാനം. വോട്ടു ചെയ്‌താല്‍ നമുക്കെന്തു പ്രയോജനമെന്നാണ്‌ പലരും ചോദിക്കുന്നത്‌.
ആംആദ്‌മി പാര്‍ട്ടിയുടെ വരവ്‌ ദില്ലിയിലെ ഹൈക്ലാസിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും എല്ലാവരെയും പോളിംഗ്‌ബൂത്തില്‍ എത്തിക്കുവാനും സാധിച്ചു. എന്നാല്‍ കേരളത്തില്‍ ആംആദ്‌മി കാര്യമായ ചലനം ന്യൂജനറേഷന്‍ മനസില്‍ ഉണ്ടാക്കിയിട്ടില്ല എന്നു വേണം ഈ സര്‍വേയില്‍ നിന്നു വ്യക്തമാകുന്നത്‌.
കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തിലെ വിവിധ ജില്ലകളിലെ ചെറുപ്പക്കാരോട്‌ വോട്ടിനെക്കുറിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്‌ ഭൂരിപക്ഷം പേരും വോട്ടു ചെയ്യാന്‍ പോകുന്നില്ലന്നാണ്‌്‌. അതിനു കാരണമായി അവര്‍ പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ. അഴിമതിയാണ്‌ പ്രധാനമായും പലരെയും ഇത്തരം ഒരു തീരുമാനത്തിലേക്ക്‌ നയിക്കുന്നത്‌.
അരാഷ്ട്രീയ ചുറ്റുപാടില്‍ വളര്‍ന്നു വരുന്ന മതവാദികളായ ഈ ചെറുപ്പക്കാര്‍ക്ക്‌ രാഷ്ട്രീയക്കാരോട്‌ പരമപുച്ഛമാണ്‌. വോട്ടു തെണ്ടി ജയിക്കുന്നത്‌ നാട്ടിന്റെ നന്മയ്‌ക്കല്ല എന്ന വാദമാണ്‌ പലരും ഉന്നയിക്കുന്നത്‌. ന്യുജനറേഷനിലെ പ്രഫഷണലുകളായ ചെറുപ്പക്കാര്‍ക്ക്‌ മാന്യമായ ജോലി ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളത്തിന്‌ രാപകല്‍ പണിയെടുക്കുമ്പോള്‍ പുറത്തുവരുന്ന അഴിമതി കഥകള്‍ പലരെയും നിരാശരാക്കുന്നു. 
പൊതുസമൂഹത്തിലെയും മാധ്യമങ്ങളിലെയും രാഷ്ട്രീയ ചര്‍ച്ചകളും ഇത്തരത്തില്‍ ചിന്തിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.
എന്നാല്‍ ഒരു രാജ്യത്തിന്റെ ഭരണ വ്യവസ്ഥയെ വിലയിരുത്തുവാനും നിലവിലെ നയങ്ങളോടുള്ള വിയോജിപ്പും യോജിപ്പും രേഖപ്പെടുത്തുവാനുമുള്ള സുവര്‍ണാവസരമാണിത്‌. 
സാമൂഹിക- സാമ്പത്തിക - വിദേശ നയങ്ങള്‍ തീരുമാനിക്കുന്നത്‌ ഭരണ വ്യവസ്ഥയാണ്‌. അതിനാല്‍ എല്ലാവരും വോട്ടു ചെയ്യണം. നിങ്ങള്‍ക്ക്‌ ആരുടെയും പോളിസികളോട്‌ യോജിക്കാനാവുന്നില്ലെങ്കില്‍ നോട്ട ഉപയോഗിക്കാന്‍ അവസരം ഉണ്ട്‌.

വോട്ട്‌ ചെയ്യാതിരിന്നാല്‍ ഇപ്പോഴത്തെ ഭരണ വ്യവസ്ഥയെ പോളിസികളെ നിങ്ങള്‍ അംഗീകരിക്കുകയാണെന്നു വരും. മാറ്റി മറിക്കുവാന്‍ ത്രാണിയുണ്ട്‌ നിങ്ങളുടെ വോട്ടിന്‌ അതിനാല്‍മാറ്റത്തിനായി ഒരു വോട്ടു ചെയ്യാം.