Breaking News

Trending right now:
Description
 
Apr 09, 2014

തൃശൂര്‍ സ്ഥാനാര്‍ത്ഥികളില്‍ വോട്ടിന്‌ അര്‍ഹന്‍ അസംഘടിതരുടെ നേതാവ്‌ ജാസ്‌മിന്‍ ഷാ: സിവിക്‌ ചന്ദ്രന്‍

image
തൃശൂര്‍: തൃശൂര്‍ സ്ഥാനാര്‍ത്ഥികളില്‍ വോട്ടിന്‌ അര്‍ഹന്‍ ജാസ്‌മിന്‍ ഷായെന്നു പ്രമുഖ എഴുത്തുകാരന്‍ സിവിക്‌ ചന്ദ്രന്‍.മറ്റു സ്ഥാനാര്‍ത്ഥികള്‍ മുകള്‍ തട്ടില്‍ നിന്നു താഴെയ്‌ക്കു വന്നപ്പോള്‍ അസംഘടിതരായ നഴ്‌സുമാരെ സംഘടിപ്പിച്ചുകൊണ്ടു അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധിയായാണ്‌ ജാസ്‌മിന്‍ എത്തുന്നതെന്ന്‌ സിവിക്‌ ചന്ദ്രന്‍ ഗ്ലോബല്‍ മലയാളത്തോടു വ്യക്തമാക്കി.
ഇടതു സ്ഥാനാര്‍ത്ഥി ജയദേവന്‍ എന്റെ സുഹൃത്താണ്‌ , സാറാ ജോസഫും എഴുത്തുകാരിയെന്ന നിലയില്‍ എനിക്ക്‌ വേണ്ടപ്പെട്ടയാള്‍ തന്നെ. എന്നാല്‍ ഇവരില്‍ ആരെക്കാളും ഒരു വോട്ടിന്‌ അര്‍ഹത ജാസ്‌മിനു തന്നെയെന്നു സിവിക്‌ ചന്ദ്രന്‍ പറഞ്ഞു .
ആതുരസേവന രംഗത്തെ മാലാഖമാര്‍ മാത്രമല്ല ഇവര്‍, കേരളത്തിലെ സമ്പത്‌ഘടനയെ നിര്‍ണയിക്കുന്നതില്‍ വിദേശത്തുള്‍പ്പെടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ അനുഭവിക്കുന്ന തൊഴില്‍ ചൂക്ഷണത്തിനെതിരെ പ്രതികരിക്കുവാനും തീര്‍ത്തും അസംഘടിതരായ ഇവരെ സംഘടിപ്പിക്കാനും ജാസ്‌മിന്‍ ഷായെ പോലെയുള്ള ഒരു യുവാവിന്‌ സാധിച്ചുവെന്നതു കൊണ്ടു തന്നെ ഇവരെ പോലെയുള്ളവര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തണം. എനിക്ക്‌ ഇത്തവണ ചില സാങ്കേതിക കാരണങ്ങളാല്‍ വോട്ടില്ല, തൃശൂരിലായിരുന്നു എന്റെ വോട്ടെങ്കില്‍ തീര്‍ച്ചയായും ജാസ്‌മിനു തന്നെ എന്റെ വോട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനസികമായി ്‌ ആം ആദ്‌മിയോടനുകുലമാണ്‌ ഞാന്‍. ആംആദ്‌മി തരംഗം നാളെത്തെ ഇന്ത്യയിലെ കരുത്തുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമായി വളരും. എന്നാല്‍ ഇത്തവണ കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കെട്ടിവച്ച കാശുപോലു ലഭിക്കില്ല. കാരണം ദില്ലിയിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്രാഞ്ചൈസിയായാണ്‌ കേരളത്തിലെ ആംആദ്‌മി പ്രവൃത്തിക്കുന്നത്‌. നിലവില്‍ കോഴിക്കോട്ടെയും തിരുവനന്തപുരത്തേയും സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്‌ ആംആദ്‌മിയുടെ ആശയങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നത്‌. അനിതാ പ്രതാപിനെയും സാറാ ജോസഫിനെയും സ്ഥാനാര്‍ത്ഥിയാക്കിയതു അവരുടെ പ്രശസ്‌തി കണ്ടിട്ടാണ്‌. ഇത്തവണ 15 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ല. പക്ഷേ അടുത്ത തവണത്തെ തിരഞ്ഞടുപ്പ്‌ ആംആദ്‌മിയും ബിജെപിയും തമ്മിലാകുമെന്നും സിവിക്‌ ചന്ദ്രന്‍ പറഞ്ഞു.