Breaking News

Trending right now:
Description
 
Apr 09, 2014

ടയോട്ട നാല്‍പത്തയ്യായിരം ഇന്നോവ കാറുകള്‍ തിരിച്ചു വിളിക്കുന്നു

image

സ്റ്റിയറിംഗ്‌ വീലിലെ സ്‌പൈറല്‍ കേബിളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ടയോട്ട ഇന്ത്യന്‍ വിപണിയില്‍ നിന്നും 44,989 ഇന്നോവ കാറുകള്‍ തിരികെ വിളിക്കുന്നു. 2005 ഫെബ്രുവരി-2008 ഡിസംബര്‍ മധ്യേ നിര്‍മിച്ച ഇന്നോവ കാറുകളാണ്‌ തിരികെ വിളിക്കുന്നത്‌.

തകരാര്‍ പരിഹരിക്കാതിരുന്നാല്‍ എയര്‍ബാഗ്‌, ഇന്‍സ്‌ട്രുമെന്റ്‌ ക്ലസ്റ്ററിലുള്ള വാണിംഗ്‌ ലാമ്പ്‌ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ പാര്‍ട്‌സിന്റെ ലഭ്യതനുതരിച്ച വാഹനങ്ങള്‍ സൗജന്യമായി അംഗീകൃത ടയോട്ട വര്‍ക്ക്‌ഷോപ്പുകളില്‍ റിപ്പയര്‍ ചെയ്‌തു നല്‍കുമെന്ന്‌ കമ്പനി അറിയിച്ചു.