Breaking News

Trending right now:
Description
 
Nov 11, 2012

ആകാശ്‌- രണ്ട്‌ എത്തി; വില 1130 രൂപാ

image ന്യൂഡല്‍ഹി: ചെലവു കുറഞ്ഞ ആകാശ്‌- രണ്ട്‌ ടാബ്‌ലറ്റിന്റെ പുതിയ പതിപ്പ്‌ ഡല്‍ഹിയില്‍ ഇന്നലെ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ 50 ശതമാനം സബ്‌സിഡി കഴിഞ്ഞ്‌ 1,130 രൂപ വിലവരുന്ന ആകാശിന്റെ പുതിയ പതിപ്പ്‌ ആദ്യം എന്‍ജിനിയറിംഗ്‌ കോളജ്‌, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കു നല്‌കും. ഇതിന്‌ 512 എംബി പ്രോസസറും ഏഴിഞ്ചു വലുപ്പമുള്ള ടച്ച്‌ സ്‌ക്രീനുമാണുള്ളത്‌. ബാറ്ററിക്കു മൂന്നു മണിക്കൂര്‍ ബാക്ക്‌ അപ്പ്‌ ലഭിക്കും. ഐഐടി ബോംബെയുടെയും സി- ഡാക്കിന്റെയും സഹകരണത്തോടെയാണ്‌ ഇതു നിര്‍മിച്ചത്‌. ഡേറ്റാ വിന്‍ഡ്‌ എന്ന കമ്പനിയാണ്‌ ഇതു വിപണിയില്‍ എത്തിക്കുന്നത്‌.