Breaking News

Trending right now:
Description
 
Apr 08, 2014

ക്യൂന്‍സ്‌ലാ​ന്‍ഡ് മലയാളികള്‍ക്ക് അഭിമാനമായി ഷാജു റഷീദ്

George Thomas
image
ക്യൂന്‍സ് ലാന്‍ഡ്: നോര്‍ത്ത് ക്യൂന്‍സ് ലാന്‍ഡ് മാസ്റ്റേഴ്‌സ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ടൗണ്‍സ് വില്ലിനെ പ്രതിനിധീകരിച്ച് സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷാജു ഗോള്‍ഡ് മെഡലിനും പ്രശസ്തി പത്രത്തിനും അര്‍ഹനായി.

സിംഗിള്‍സില്‍ കെയ്ന്‍സില്‍നിന്നുള്ള ജോണിനെയാണ് ഷാജു പരാജയപ്പെടുത്തിയത്. ഡബിള്‍സില്‍ ഷാജു മിഷായല്‍ സഖ്യം കെവിന്‍ ഗില്‍ ലൈനോര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 

അയര്‍ലന്‍ഡില്‍നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഷാജു അയര്‍ലന്‍ഡിലും വിവിധ മത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.