Breaking News

Trending right now:
Description
 
Nov 11, 2012

പ്രീജ ശ്രീധര്‍ വിവാഹിതയായി; വരന്‍ ഡോക്ടര്‍

image ഏഷ്യന്‍ഗെയിംസ്‌ സ്വര്‍ണമെഡല്‍ ജേത്രിയും മലയാളികളുടെ പ്രിയപ്പെട്ട കായികതാരവുമായ പ്രീജ ശ്രീധരന്‍ വിവാഹിതയായി. പാലക്കാട്ടുകാരന്‍തന്നെയായ ഡോ. ദീപക്‌ ഗോപിനാഥിന്റെ ജീവിതപങ്കാളിയായാണ്‌ പ്രീജ ജീവിതത്തിന്റെ ട്രാക്കിലിറങ്ങിയത്‌. കടമ്പഴിപ്പുറം സര്‍ക്കാര്‍ ആശുപത്രിയിലാണ്‌ ദീപകിനു ജോലി. ഇന്നുരാവിലെ 10നും 10.45നും ഇടയില്‍ വടക്കന്തറ എംസിഎം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. കായികലോകത്തെ പ്രമുഖരായ പിടി ഉഷ, അഞ്‌ജു ബോബി ജോര്‍ജ്‌, മയൂഖ ജോണി, പ്രജുഷ എന്നിവരും പങ്കെടുത്തു. വിവാഹശേഷവും കായികരംഗത്തു തുടരാനാണ്‌ പ്രീജയുടെ ആഗ്രഹം. വരന്റെ വീട്ടുകാര്‍ക്കും ഇതു സമ്മതമാണ്‌. ഇപ്പോള്‍ റെയില്‍വേ പാലക്കാട്‌ ഡിവിഷന്‍ ഓഫീസില്‍ സൂപ്രണ്ടാണ്‌ പ്രീജ. ചൈനയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററിലെ സ്വര്‍ണമെഡലുള്‍പ്പടെ രണ്ടു മെഡലുകള്‍ നേടിയ താരമാണ്‌ പ്രീജ. ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയെങ്കിലും ഫൈനലിനു യോഗ്യതനേടാനാവാതെ മടങ്ങേണ്ടിവന്നു.