Breaking News

Trending right now:
Description
 
Apr 07, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയയുടെ ഫുട്‌ബോള്‍ മാമാങ്കം

image ഓസ്ട്രലിയിലെ മലയാളികൾക്ക് ഐക്യത്തിന്റെ വിരുന്നൂട്ടാൻ,  എല്ലാ തലമുറകളുടേയും,  ആവേശമായ ഫുട്ബോൾ മത്സരങ്ങളെ, ഒരു കായിക കൂട്ടായ്മയുടെ  ഹരമാർന്ന ഹാരമാക്കി കോർത്തിണക്കി ചരിത്രത്തിലാദ്യമായി മെൽബണിൽ ഒരു സമ്പൂർണ "മലയാളി ഫുട്ബോൾ ടൂർണമെന്റ് " സംഘടിപ്പിക്കുന്നതിലൂടെ സാമൂഹ്യമായ മറ്റൊരു പ്രതിബദ്ധത കൂടി നടപ്പിലാക്കുകയാണ്‌   മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ' ഈ വർഷം നടാടെ . മെയ്‌ 3 -(ശനിയാഴ്ച്ച ) മുതൽ  കീസ്ബരോയിലെ ടാറ്റെഴ്സണ്‍ പാർക്കിൽ ആരംഭിക്കുന്ന ഈ കാൽപന്തു മാമാങ്കത്തിൽ മെൽബണിലെ എല്ലാ കായിക പ്രേമികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. കാണികൾക്കും, കളിക്കാർക്കും മാത്രമല്ല , മെൽബണിലെ എല്ലാ ഫുട്ബോൾ പ്രേമികൾക്കും ഈ വർഷം നടക്കുന്ന ഫുട്ബോൾ ലോകകപ്പ്‌ മത്സരങ്ങളുടെ പ്രവചന മത്സരങ്ങളിൽ പങ്കെടുത്ത്, ആ ലോക മഹാമാഹത്തെ ആവേശത്തോടെ വരവേൽക്കാൻ സാധിക്കുന്ന വിധത്തിൽ-www.mavaustralia.com.au - എന്നാ ഒഫീഷ്യൽ വെബ്‌സൈറ്റിൽ എല്ലാ വിശദാംശങ്ങളും സംഘാടകർ ലഭ്യമാക്കിയിട്ടുണ്ട് എന്നാ വിവരം അഭിമാനപൂർവ്വം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളേയും ആദരിക്കുന്നതോടൊപ്പം, ജേതാക്കളായവർക്ക്  750 ഓസ്ട്രല്യൻ ഡോളറും , റണ്ണേഴ്സ് അപ്പിന് , 250 ഡോളറും സമ്മാനത്തുകയും, എവെർ റോളിംഗ് ട്രോഫിയും മത്സരാനന്തരം വർണാഭാമായി സംഘടിപ്പിക്കുന്ന പൊതുചടങ്ങിൽ വച്ച്, മെൽബണിലെ ആദ്യകാല പ്രവാസികളും, സംഘടനയുടെ സജീവ പ്രവർത്തകരുമായിരുന്ന മുതിർന്ന പൗരാവലിയുടെ സാന്നിധ്യത്തിലും, അവരുടെ ആശീർവാദത്തോടേയും,അനുഗ്രഹാശിസ്സുകളോടെയും നല്കുന്നതുമായിരിക്കും.  

മെൽബണിലെ 11 ടീമുകളും, കാൻബറയിലെ ചമ്പ്യൻമാരായ ഒരു ടീമും പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ രെജിസ്ട്രെഷൻ , ഫിക്സ്ചർ ഷെഡ്യൂൾ, കളിക്കളത്തിലെ നിബന്ധനകൾ എന്നിവ കാലബന്ധിതമായും; എല്ലാ ടീമുകളുടെയും പൂർണ്ണ സമ്മതത്തോടും, പിന്തുണയോടും കൂടെ നടപ്പിലാക്കിയ അസോസിയേഷൻ ഭാരവാഹികളായ ഇന്നസെന്റ്,  ജെറി ജോണ്‍, സന്തോഷ്‌ തോമസ്‌,വിനോദ് ജോസ്, തോമസ്‌ വാതപ്പള്ളി, ഗോപകുമാർ,ജിനോ മാത്യു എന്നിവരെ പ്രസിഡന്റ്‌ ജി.കെ മാത്യുസും, സെക്രടറി സജി മുണ്ടക്കനും മുക്തകണ്ഠം പ്രശംസിച്ചു