Breaking News

Trending right now:
Description
 
Apr 07, 2014

താമ്പാ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ ധ്യാനം

image ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായി നോമ്പുകാല ധ്യാനം താമ്പാ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. ഫാദര്‍ സന്തോഷ്‌ കെ. ജോര്‍ജ്‌ ഒ.എസ്‌.എസ്‌.ടിയാണ്‌ ധ്യാനം നയിക്കുന്നത്‌. ജീസസ്‌ യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്റ്റര്‍ ഫാദര്‍ ബിജു പുത്തന്‍പുരയ്‌ക്കല്‍ ഒ.എസ്‌.എസ്‌.ടി യുവജനങ്ങള്‍ക്കുള്ള ധ്യാനവും നയിക്കും.

പ്രമുഖ വചന പ്രഘോഷകന്‍ ബ്ര. റെജി കൊട്ടാരം വചന ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. എണ്ണൂറിലധികം ക്രിസ്‌തീയ ഗാനങ്ങള്‍ക്ക്‌ ഈണം നല്‌കിയ പീറ്റര്‍ ചേരാനല്ലൂര്‍ ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‌കും.

ഏപ്രില്‍ 11 വെള്ളിയാഴ്‌ച 5 മണി മുതല്‍ 9 മണി വരെയും 12 ശനിയാഴ്‌ച 9 മുതല്‍ 7 വരെയും 13 ഞായറാഴ്‌ച 9 മുതല്‍ 6 വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുക. ഇതേസമയംതന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വെവ്വേറെ ധ്യാനം ഉണ്ടായിരിക്കും.