Breaking News

Trending right now:
Description
 
Apr 06, 2014

കേരളത്തിലെ നഴ്‌സുമാരെ പ്രകീര്‍ത്തിച്ചു രാഹൂല്‍ ഗാന്ധി, ആദ്യം മിനിമം വേതനം തരൂ, പിന്നെ പ്രശംസയാകാമെന്നു യുഎന്‍ എ

image
കേരളത്തില്‍ യുഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി എത്തിയ രാഹൂല്‍ ഗാന്ധി കേരളത്തിലെ നഴ്‌സുമാരെ പ്രകീര്‍ത്തിച്ചത്‌ തിരഞ്ഞെടുപ്പ്‌ സ്റ്റണ്ടെന്ന്‌ ജാസ്‌മിന്‍ ഷാ. കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നഴ്‌സുമാര്‍ ജീവന്‍ കയ്യിലെടുത്തു സമരം നടത്തിയിട്ടും യുഡിഎഫ്‌ സര്‍ക്കാര്‍ തികച്ചും അവഗണനയാണ്‌ നഴ്‌സുമാരോട്‌ നടത്തിയത്‌. ഇന്നും കേരളത്തിലെ തൊണ്ണൂറു ശതമാനം ഹോസ്‌പിറ്റലുകളും നഴ്‌സുമാര്‍ക്ക്‌ അടിസ്ഥാന ശമ്പളം നല്‌കാന്‍ തയാറായിട്ടില്ല. മിനിമം വേതനം മേടിച്ചു നല്‌കാന്‍ ഈ സര്‍ക്കാര്‍ ശക്തമായ ഇടപ്പെടലുകള്‍ നടത്തുന്നുമില്ലെന്നു യുഎന്‍എ.

രാഹൂല്‍ ഗാന്ധിയുടെ പ്രശംസ ആത്മാര്‍ത്ഥമാണെങ്കില്‍ നഴ്‌സുമാര്‍ക്ക്‌ അടിസ്ഥാന ശമ്പളം നല്‌കാന്‍ തയാറാകണമെന്നും ജാസ്‌മിന്‍ ഷാ വ്യക്തമാക്കി. 
നഴ്‌സുമാരോട്‌ കേന്ദ്ര- സംസ്ഥാന യു ഡിഎഫ്‌ സര്‍ക്കാര്‍ നടത്തിയ അവഗണനയില്‍ പ്രതിഷേധിച്ചാണ്‌ യുഎന്‍എ പാര്‍ലമെന്റ്‌ ഇലക്ഷനില്‍ മത്സരിക്കാന്‍ ഇറങ്ങിയതു തന്നെയെന്നു ജാസ്‌മിന്‍ പറഞ്ഞു.