Breaking News

Trending right now:
Description
 
Apr 05, 2014

ജോര്‍ജ് തുമ്പയിലിന്റെ പിതാവിന്റെ വേര്‍പാടില്‍ മഞ്ച് അനുശോചിച്ചു

Mathew Moolacheril
image

പ്രമുഖ അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിന്റെ പിതാവ്  റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഒഫ് ന്യൂജേഴ്സി അനുശോചനം രേഖപ്പെടുത്തി.

റ്റി.വി ആന്‍ഡ്രൂസ് മലങ്കര മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് മീഡിയ കണ്‍വീനര്‍, എം.സി.എന്‍ ടി.വി ഡയറക്ടര്‍,   ഈ മലയാളി സീനിയര്‍ എഡിറ്റര്‍, മലയാളം പത്രം നാഷ്ണല്‍ കറസ്‌പോണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് തുമ്പയിലിന്റെ പിതാവാണ്. 

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്തരായ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുകയും പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നെന്ന് മഞ്ചിനുവേണ്ടി പ്രസിഡന്റ് ഷാജി വര്‍ഗീസ് അറിയിച്ചു.