Breaking News

Trending right now:
Description
 
Apr 05, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 1മുതല്‍ 3 വരെ

Mathew Moolacheril
image


കോട്ടയം: പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 1 മുതല്‍ 3 വരെ വിവിധ പരിപാടികളോടെ കേരളത്തില്‍ നടക്കുമെന്ന് പി.എം.എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ കുടുംബമായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ, സാമൂഹിക - സാംസ്കാരിക, വ്യവസായിക, മാധ്യമ മണ്ഡലങ്ങളില്‍ ശ്രദ്ധേയരായ നിരവധി നേതാക്കള്‍ പങ്കെടുക്കും. കൂടാതെ 2015-17 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനോട് അനുബന്ധിച്ചു നടക്കുന്നതാണ്.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി പി.എം.എഫ് വൈസ് പ്രസിഡന്റും വിമന്‍സ് ഫോറം ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററുമായ ഷീല ചെറു, പി.എം.എഫ് രക്ഷാധികാരിയും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, പി.എം.എഫ് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവരുള്‍പ്പെടുന്ന ഒരു കമ്മിറ്റി ചുമതലയേറ്റു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു പനച്ചിക്കല്‍: 43-676-414-9239 (ഓസ്ട്രിയ) (974 740 9309; 965 601 2399 ഇന്‍ഡ്യ)