Breaking News

Trending right now:
Description
 
Apr 04, 2014

ഹൈസ്‌പീഡ്‌ ബ്രോഡ്‌ബാന്‍ഡ്‌ സേവനത്തിനായി സിസ്‌കോയുടെ ഡോക്‌സിസ്‌ 3.0 സാങ്കേതികവിദ്യ

സിസ്‌കോയുടെ സഹകരണത്തോടെ 300 എംബിപിഎസ്‌ ബ്രോഡ്‌ബാന്റ്‌ സേവനവുമായി ഏഷ്യാനെറ്റ്‌
image
സിസ്‌കോയുടെ ഡോക്‌സിസ്‌ 3.0 സാങ്കേതികതയുടെ പിന്‍ബലവുമായി 300 എംബിപിഎസ്‌ അതിവേഗ കേബിള്‍ ബ്രോഡ്‌ബാന്റ്‌ സേവനങ്ങള്‍ക്ക്‌ ഏഷ്യാനെറ്റ്‌ തയ്യാറെടുക്കുന്നു. ഓരോ ഉപയോക്താവിനും 300 എംബിപിഎസ്‌ വരെ വേഗതയില്‍ ബ്രോഡ്‌ബാന്റ്‌ സേവനങ്ങള്‍ നല്‍കാനുള്ള ശേഷിക്കു പുറമേ നിലവിലുള്ള കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെ കൂടുതല്‍ ഉള്ളടക്കം നല്‍കാനും ഡോക്‌സിസ്‌ 3.0 സഹായിക്കും. നിലവിലുള്ള മൊബൈല്‍ ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളെക്കാളും മികച്ച ബ്രോഡ്‌ബാന്റ്‌ സേവനങ്ങള്‍ നല്‍കാന്‍ ഏഷ്യാനെറ്റ്‌ ബ്രോഡ്‌ബാന്റ്‌ ഇതോടെ പര്യാപ്‌തമാകും.
കുറഞ്ഞ ചെലവില്‍ ഹൈബ്രിഡ്‌ ഫൈബര്‍ കോ-ആക്‌സിയല്‍ നെറ്റ്‌വര്‍ക്കില്‍ ഫൈബറിനു തുല്യമായ സ്‌പീഡ്‌ ലഭ്യമാക്കാന്‍ ഡോക്‌സിസ്‌ 3.0 സാങ്കേതികവിദ്യ സഹായകമാകും. ജിഗാബിറ്റ്‌ പാസീവ്‌ ഓപ്‌റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്‌ ഉപയോഗിച്ച്‌ ഓരോ വീട്ടിലും 100 എംബിപിഎസ്‌ സ്‌പീഡ്‌ ലഭ്യമാക്കാന്‍ സാധിക്കും. നിലവിലുള്ള കേബിള്‍ പ്ലാന്റുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഡോക്‌സിസ്‌ ടെക്‌നോളജി വഴി കഴിയും.
പുതിയ സാങ്കേതികവിദ്യ വഴി ഉയര്‍ന്ന ഗുണമേന്മയുള്ള ഡിജിറ്റല്‍ വീഡിയോ ലഭ്യമാക്കാന്‍ ഏഷ്യാനെറ്റിനു കഴിയും. മൂന്നാംഘട്ട കേബിള്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഏഷ്യാനെറ്റിന്റെ സേവനം കൂടുതല്‍ മെച്ചപ്പെട്ടതാകും. കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ടിവി, ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാവ്‌ എന്ന നിലയില്‍ എത്രയും വേഗം ഡോക്‌സിസ്‌ 3.0 മോഡങ്ങള്‍ സജ്ജീകരിച്ച്‌ 200,000 വരിക്കാര്‍ക്ക്‌ ലഭ്യമാക്കാനാണ്‌ ഏഷ്യാനെറ്റിന്റെ പരിപാടി.