Breaking News

Trending right now:
Description
 
Apr 03, 2014

ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ കത്തോലിക്കാ കോണ്‍ഗ്രസ്‌ ആദരിച്ചു

image ആഗോള കത്തോലിക്കാ സഭയുടെ അല്‌മായ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനെ കത്തോലിക്കാ കോണ്‍ഗ്രസ്‌ ചങ്ങനാശ്ശേരി അതിരൂപത ആദരിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ്‌ മുന്‍പ്രസിഡന്റും സീറോ മലബാര്‍ സഭാതാര ജേതാവുമായ ജോണ്‍ കച്ചിറമറ്റത്തെയും തദവസരത്തില്‍ ആദരിക്കുകയുണ്ടായി. കത്തീഡ്രല്‍ ഹാളില്‍ നടന്ന അതിരൂപതാ അല്‌മായ നേതൃസമ്മേളനത്തില്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പൊന്നാടയണിയിച്ചു. മല്‌പാന്‍ മോണ്‍. മാത്യു വെള്ളാനിക്കല്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍, വികാരി ജനറാള്‍ മോണ്‍.ജോസഫ്‌ മുണ്ടകത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ്‌ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ.ജോസഫ്‌ പനക്കേഴം, കത്തീഡ്രല്‍ വികാരി ഫാ.തോമസ്‌ തുമ്പയില്‍, കത്തോലിക്കാ കോണ്‍ഗ്രസ്‌ അതിരൂപതാ പ്രസിഡന്റ്‌ ടോമിച്ചന്‍ അയ്യരുകുളങ്ങര, ജനറല്‍ സെക്രട്ടറി സൈബി അക്കര, ജോസുകുട്ടി കുട്ടംപേരൂര്‍, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അല്‌മായ നേതൃസമ്മേളനത്തില്‍ പങ്കെടുത്തു.