Breaking News

Trending right now:
Description
 
Apr 03, 2014

ഫാദര്‍ തോമസ്‌കുട്ടി കാടുവെട്ടൂര്‍ നിര്യാതനായി

Johnson Punchakkonam
image

മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകനായിരുന്ന ചെങ്ങന്നൂർ പേരിശ്ശേരി സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക അംഗവും, കാടുവെട്ടൂർ കുടുംബാഗവുമായ ഫാദർ. തോമസ്‌കുട്ടി കാടുവെട്ടൂർ ബുധനാഴ്ച വെളുപ്പിന് 1.30-മണിക്ക് ന്യൂയോർക്കിൽ നിര്യാതനായി. 1996 മുതൽ 2010 വരെ ന്യൂയോർക്ക് ഒരഞ്ചുബർഗ് സെന്റ്‌.ജോണ്‍സ് ഓർത്തോഡോക്സ് ഇടവകവികാരിയായിരുന്നു അച്ചൻ. കൂത്താട്ടുകുളം പാലക്കുഴ നെടുമലയിൽ കുടുംബാഗവുമായ മേരികുട്ടി റ്റി. തോമസ്കുട്ടിയാണ് സഹധർമ്മിണി.

മക്കള്‍:അനിത പനക്കൽ, മെറീന ഡോണ്‍, മാത്യു തോമസ്കുട്ടി (മനോഷ്)

മരുമക്കള്‍ : ജിജി പനക്കൽ, Dr മാത്യു ഡോണ്‍ കോവൂർ

കൊച്ചുമക്കള്‍ :ഹോളി, ഓവൻ,എലൈജ
സഹോദരങ്ങള്‍: മാത്യു റ്റി തമ്പാൻ കാടുവെട്ടൂർ, പരേതയായ കുഞ്ഞമ്മ എബ്രഹാം, ശോശാമ്മ യേശുദാസ്‌ (ബോംബെ) അന്ന എബ്രഹാം, എബ്രഹാം കാടുവെട്ടൂർ,മേരി വർഗീസ്‌, എന്നിവര്‍.

വേക്ക്‌സര്‍വീസ് : ഞായറാഴ്ച 3 മണി മുതൽ 8 മണി വരെ ന്യൂയോർക്ക് ഒരഞ്ചുബർഗ് സെന്റ്‌.ജോണ്‍സ് ഓർത്തോഡോക്സ് ഇടവകയിൽ (331 Blaisdell Road , Orangeburg, NY10962. Phone: +1 845 613 7007).

സംസ്കാരം: സംസ്കാര ശുശ്രൂഷ മലങ്കര ഓർത്തോഡോക്സ്‌ സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭി. സഖറിയ മാർ നിക്കൊളവാസിന്റെ പ്രധാന കാർമികത്വത്തിൽ തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ന്യൂയോർക്ക് ഒരഞ്ചുബർഗ് സെന്റ്‌.ജോണ്‍സ് ഓർത്തോഡോക്സ് ഇടവകയിൽ (331 Blaisdell Road , Orangeburg, NY10962 Phone: +1 845 613 7007) നടക്കും.

ഫൂണറല്‍ സര്‍വീസ്: ഏർമോണ്ട് അസ്സൻഷൻ സെമിത്തേരിയിൽ 11 മണിക്ക് (650 Saddle River Rd. Airmont, NY 10952 (845) 352-7220)

കൂടുതല്‍ വിവരങ്ങള്‍ക്ക് : അജിത്‌ വട്ടശേരിൽ : 845-821-0627