Breaking News

Trending right now:
Description
 
Apr 03, 2014

അഞ്‌ജു ബോബി ജോര്‍ജിന്റെ വെള്ളിമെഡല്‍ സ്വര്‍ണമാക്കി

image മലയാളി ലോംഗ്‌ജംപ്‌ താരം അഞ്‌ജു ബോബി ജോര്‍ജിന്റെ ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പ്‌ വെള്ളിമെഡല്‍ സ്വര്‍ണമാക്കി അത്‌ലറ്റിക്‌ ഫെഡറേഷന്‍ അംഗീകരിച്ചു. 2005-ല്‍ മൊണോക്കോയില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ റഷ്യയുടെ തത്യാന കൊടോവയെ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരില്‍ അയോഗ്യയാക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ്‌ രണ്ടാംസ്ഥാനക്കാരിയായ അഞ്‌ജുവിനെ ഒന്നാംസ്ഥാനത്തേക്ക്‌ ഉയര്‍ത്തിയത്‌. അന്താരാഷ്‌ട്ര അത്‌ലറ്റിക്‌ ഫെഡറേഷന്റെ മെഡല്‍ പട്ടികയില്‍ അഞ്‌ജുവിന്റെ പേര്‌ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്‌തു. ഇതോടെ ലോകഅത്‌ലറ്റിക്‌ മീറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന ബഹുമതി അഞ്‌ജുവിന്‌ സ്വന്തമായി. മൊണോക്കോയില്‍ 6.75 മീറ്ററാണ്‌ അഞ്‌ജു ചാടിയത്‌. 6.83 മീറ്ററായിരുന്നു തത്യാനയുടെ ദൂരം. ഒരുവര്‍ഷത്തിലധികം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷം രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്‍ ജനുവരിയില്‍ മത്സരത്തിന്റെ ഔദ്യോഗിക ഫലം പുറത്തുവിടുകയായിരുന്നു.