Breaking News

Trending right now:
Description
 
Apr 01, 2014

യേശുവിനെയും അള്ളാഹുവിനെയും വിമര്‍ശിച്ചവരുടെ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡിസിയോട്‌ അമ്മയുടെ ആരാധകര്‍ക്ക്‌ ക്ഷമിക്കാനാവുന്നില്ല.

image

അമൃതാനന്ദമയി മഠത്തെ വിമര്‍ശിച്ചു ഗെയ്‌ല്‍ ട്രെഡ്വെല്‍ എഴുതിയ പുസ്‌തകത്തിന്റെ മലയാളം പരിഭാഷ ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡിസിയുടെ വീടിനും ഓഫീസിനു നേരെ ആക്രമണം. 

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ്‌ ഗെയ്‌ലുമായി നടത്തിയ അഭിമുഖമാണ്‌ ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. 
സംഘടനയല്ല സാമൂഹ്യവിരുദ്ധരാണ്‌ അക്രമത്തിന്റെ പിന്നിലെന്നു ഡിസി ബുക്‌സ്‌ അറിയിച്ചു. 
ഡാവിഞ്ചികോഡ്‌ എന്ന വിവാദ പുസ്‌തകവും ടിപിവധവുമായി ബന്ധപ്പെട്ടു തിരുവഞ്ചൂരിന്റെ പുസ്‌തകവും ഡിസി പ്രസിദ്ധീകരിച്ചിരുന്നു. ആമ്മേന്‍ എന്‌ പുസ്‌തകം കന്യാസ്‌ത്രീമഠങ്ങളിലെ കാണാക്കഥകളാണ്‌. സിസ്‌ററര്‍ ജസ്‌മിയുടെ ഈ പുസ്‌തകവും പ്രസദ്ധീകരിച്ചത്‌ ഡിസിയാണ്‌. ഇസ്ലാം മതത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ ഹമീദ്‌ ചേന്ദമംഗലൂറിന്റെ പുസ്‌തകവും ഡിസി പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്‌തകങ്ങളോട്‌ ആരും അസഹിഷ്‌ണുത കാട്ടാതെ വിമര്‍ശനങ്ങളാണ്‌ ഉയര്‍ത്തിയത്‌. 
എന്നാല്‍ ഇവിടെ ഓഫീസ്‌ തല്ലിതകര്‍ക്കാനും പുസ്‌തകം വലിച്ചുകയറുവാനും ശ്രമിക്കുകയായിരുന്നു. പോലീസ്‌ കേസെടുത്തു കേസന്വേഷണം ആരംഭിച്ചിരിക്കുന്നു.