Breaking News

Trending right now:
Description
 
Apr 01, 2014

തേയിലക്കര്‍ഷകര്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശമകാന്‍ സസ്യ സംരക്ഷണ കോഡുമായി ടീ ബോര്‍ഡ്‌

image രാജ്യത്തെ തേയില കര്‍ഷകര്‍ക്ക്‌ മാര്‍ഗനിര്‍ദേശകമാവുന്ന സസ്യസംരക്ഷണ കോഡ്‌ (പ്ലാന്റ്‌ പ്രൊട്ടക്ഷന്‍ കോഡ്‌-പിപിസി) ടീ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കി. തേയില ഉല്‍പാദനം സംബന്ധിച്ച മികച്ച രീതികളുടെ ഗൈഡ്‌ബുക്കാണ്‌ ഈ കോഡ്‌. തേയില കൃഷി യില്‍ കീടനാശിനികളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ഉല്‍പാദനം ആദായകരമാക്കുക, ഉല്‍പാദിപ്പിക്കുന്ന തേയിലയുടെ മേന്മ ഉറപ്പാക്കുക എന്നിവയാണ്‌ ഈ മാര്‍ഗരേഖയുടെ പ്ര ധാന ഉദേശങ്ങള്‍.

തേയില ഉല്‍പാദനത്തിലെ അടിസ്ഥാന ഗുണനിലവാര സമീപനങ്ങള്‍ക്ക്‌ അടിത്തറയി ടുക യാണ്‌ പിപിസി. ഇന്ത്യന്‍ തേയില വ്യവസായത്തിലെ വിദഗ്‌ധരും, വിവിധ തേയില ഗവേഷണ സ്ഥാപനങ്ങളും അന്തര്‍ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളും ചേര്‍ന്ന ഒരു ടെക്‌നിക്കല്‍ കമ്മറ്റിയാണ്‌ ടീ ബോര്‍ഡിനുവേണ്ടി പിപിസി തയ്യാറാക്കിയത്‌. www.teaboard.gov.in