Breaking News

Trending right now:
Description
 
Apr 01, 2014

മലയാളി അസോസിയേഷന്‍ ഓഫ്‌ പെര്‍ത്ത്‌ രക്തദാന ക്യാംപ്‌ സംഘടിപ്പിച്ചു

Vinod Mathai
image പെര്‍ത്തിലെ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാംപ്‌ നടത്തി. മാര്‍ച്ച്‌ 30-ന്‌ വെല്ലിംഗ്‌ടണ്‍ സ്‌ട്രീറ്റ്‌ ഡോണര്‍ സെന്ററിലാണ്‌ ക്യാംപ്‌ നടത്തിയത്‌. വെസ്റ്റേണ്‍ ഓസ്‌ട്രേലിയിയലെ ഒരു മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സംരംഭമാണിത്‌. 


ധാരാളം മലയാളികള്‍ ക്യാംപ്‌ സന്ദര്‍ശിക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്‌തു. സഹകരിച്ച എല്ലാവര്‍ക്കും മാപ്‌ നന്ദി പറഞ്ഞു.