Breaking News

Trending right now:
Description
 
Apr 01, 2014

ടൗണ്‍സ്‌ വില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യൂത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു

George Thomas
image
ടൗണ്‍സ്‌വില്‍: ടൗണ്‍സ്‌ വില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട യൂത്ത്‌ സെമിനാര്‍ വിവിധ പരിപാടികളോടെ നടത്തി.

ഫാ. ജോണ്‍ കുന്നത്ത്‌ മടപ്പള്ളില്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ഏബ്രഹാം പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. മയക്കുമരുന്നും മദ്യപാനവും കൊണ്ടുണ്ടകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ഡോ. വിനോദ്‌ കെ. മത്തായി ബോധവത്‌കരണം നല്‍കി.

ഡോ. മോഹന്‍ ജേക്കബ്‌ കുട്ടികളുടെ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റിയെക്കുറിച്ചും തങ്ങളുടെ കഴിവുകള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും വിശദമായ ക്ലാസ്‌ നല്‍കി. ജോബി ജോണിന്റെ നേതൃത്വത്തില്‍ ജീവിത വിജയം, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്‌നേഹബന്ധം തുടങ്ങിയവയെക്കുറിച്ച്‌ വിശദമായ ബോധവത്‌കരണ നടത്തി.

അച്ചാമ്മ ജോസഫ്‌ ആധൂനിക ജീവിതത്തിലെ കുട്ടികളുടെ ഭക്ഷണ രീതികളെക്കുറിച്ചും ഉത്തമ ആരോഗ്യത്തിന്‌ ഏതൊക്കെ ഭക്ഷണം ദൈനംദിന ജീവിതത്തില്‍ ശീലമാക്കണം എന്നതിനെക്കുറിച്ച്‌ ക്ലാസ്‌ നടത്തി.

പരിപാടിയില്‍ കുട്ടികളുടെ പ്രസിഡന്റായി ഫ്‌ളോണി സിറിലിനെയും സെക്രട്ടറിയായി ഷെബിന്‍ ബാബുവിനെയും ട്രഷററായി അലീന സിജുവിനെയും തെരഞ്ഞെടുത്തു. ഇവര്‍ക്കുവേണ്ട സഹായം ചെയ്യുന്നതിന്‌ ലൂക്കോസ്‌ കുര്യാക്കോസിനെയും ബിന്ദു ബിനോയിയേയും ചുമതലപ്പെടുത്തി. പ്രസിഡന്റ്‌ ബിജു അക്കാംപറമ്പില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.