Breaking News

Trending right now:
Description
 
Apr 01, 2014

സാഹിത്യ പ്രതിഭ ചാക്കോ ശങ്കരത്തില്‍ അനുസ്മരണവും കവിതഥ 2014-ഉം മാപ്പിന്റെ ആഭിമുഖ്യത്തില്‍

Mathew Moolacheril
image

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ആരംഭകാല സാഹിത്യ പ്രവര്‍ത്തകനും ഭാഷാ സ്നേഹിയുമായിരുന്ന ശ്രീ. ചാക്കോ ശങ്കരത്തില്‍ അനുസ്മരണവും, കവിതഥ 2014-ഉം നടത്തപ്പെടുന്നു.

ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 5 മണിവരെ 7733 കാസ്റ്റര്‍ അവന്യു, ഫിലഡല്‍ഫിയ, പി.എ. 19152 യില്‍ വച്ച് ലാന, സര്‍ഗ്ഗവേദി, വിചാരവേദി, നാട്ടുക്കൂട്ടം, സാഹിത്യവേദി എന്നീ സാഹിത്യ കൂട്ടായ്മകളുടെ സഹകരണത്തോടുകൂടിയാണ് പരിപാടികള്‍ നടക്കുക.
ചാക്കോ ശങ്കരത്തില്‍ അനുസ്മരണം ജനനി മാസിക പത്രാധിപര്‍ ജെ. മാത്യൂസും, കവിതാ കഥ വിലയിരുത്തലുകള്‍ ഇ.വി പൗലോസും, സി.എം.സി യും നടത്തുന്നു.
സാഹിത്യ പ്രതിഭകള്‍ക്ക് ആത്മവിശ്വാസവും, പ്രോത്സാഹനവും, ഭാഷയെ വളര്‍ത്തുവാന്‍ വേണ്ട സാഹചര്യങ്ങളും, പുതിയ എഴുത്തുകാര്‍ക്ക് ദിശാബോധം നഷ്ടമാകാതെ മുന്നേറാനുള്ള പ്രേരകശക്തിയും പ്രചോദനവും പ്രദാനം ചെയ്യുകയെന്നതാണ് ഈ നവ സംരംഭം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അവതരിപ്പിക്കപ്പെടുന്ന കഥകളും, കവിതകളും സദസ്സിനു വിലയിരുത്താനും, അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവസരം കൊടുക്കുന്ന നൂതന സമീപന രീതിയാണ് കവിതഥയുടെ മറ്റൊരു പ്രത്യേകത.
സ്വന്തമായി പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മാപ്പിന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമര്‍പ്പിക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരവും ഈ ദിനത്തില്‍ ഉണ്ടാകുന്നതാണ്.
സാഹിത്യ കൂട്ടായ്മയിലേക്ക് എല്ലാ സാഹിത്യ പ്രേമികളെയും, സാഹിത്യ പ്രതിഭകളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അവരുടെ സൃഷ്ടികള്‍; കവിതകൾ: ഇ.വി. പൗലോസ്: plsvarkey@ yahoo.co.in, ലേഖനം, കഥകൾ: സി.എം.സി cmc659@aol.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ഏപ്രില്‍ 2-നകം അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സാബു സ്കറിയ (267) 980-7923
ഷാജി ജോസഫ്‌ (267)372-2521
സോയ നായർ (215) 698 8205
ജോര്‍ജ് കുഞ്ചാണ്ടി (267) 528-5872