Breaking News

Trending right now:
Description
 
Apr 01, 2014

ഇരുപതു വര്‍ഷ കാലാവധിയുള്ള പഴയ പാസ്‌പോര്‍ട്ടുകള്‍ മാറ്റിയെടുക്കണം

Vinod Mathai
image ഇന്ത്യയില്‍ 2001 -ന്‌ മുന്‍പ്‌ നല്‌കിയിരുന്ന നോണ്‍-മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം നവംബര്‍ 24-നു ശേഷം ഉപയോഗിക്കാന്‍ കഴിയില്ല. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക്‌ വിദേശ സര്‍ക്കാരുകളില്‍നിന്ന്‌ വിസ നേടുന്നതിനോ യാത്ര ചെയ്യുന്നതിനോ സാധിക്കില്ല. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശ പ്രകാരണമാണ്‌ ഇന്ത്യ ഗവണ്‍മെന്റ്‌ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുന്നത്‌.

കൈകൊണ്ട്‌ എഴുതി ഫോട്ടോ ഒട്ടിച്ച പാസ്‌പോര്‍ട്ടുകളാണ്‌ നോണ്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകളായി കണക്കാക്കുന്നത്‌. ഇരുപതു വര്‍ഷത്തേയ്‌ക്ക്‌ നല്‌കിയ പാസ്‌പോര്‍ട്ടുകളാണ്‌ ഇവയില്‍ പലതും.


വിദേശത്തോ സ്വദേശത്തോ ഇത്തരം പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എത്രയും വേഗം പുതിയ പാസ്‌പോര്‍ട്ടിലേയ്‌ക്ക്‌ മാറണമെന്ന്‌ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‌കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ടോള്‍ ഫ്രീ നമ്പര്‍ 1800 258 1800, www.passportindia.gov.in