Breaking News

Trending right now:
Description
 
Nov 10, 2012

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ ഡീസല്‍ കാര്‍ ഉടന്‍ പിപണിയിലെത്തും

image ഇതാദ്യമായി ഹോണ്ട ഇന്ത്യയില്‍ ഡീസല്‍ കാര്‍ നിരത്തിലെത്തിക്കുന്നു. അമേസ്‌ എന്ന പേരില്‍ എന്‍ട്രി ലെവല്‍ സെഡാന്‍ ഹോണ്ടയുടെ ചെറുകാറായ ബ്രിയോയുടെ അതേ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും നിര്‍മ്മിക്കുക. തായ്‌ലാന്‍ഡിലും ഇന്ത്യയിലും ഒരേ സമയം അമേസ്‌ പുറത്തിറക്കും. ഈ മാസം അവസാനത്തോടെ പുതിയ കാര്‍ വിപണിയിലെത്തും. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ പെട്രോള്‍ മോഡലുകളും തായ്‌ലാന്‍ഡില്‍ പെട്രോള്‍ മോഡല്‍ മാത്രവും ആയിരിക്കും പുറത്തിറക്കുക. 







എന്നാല്‍ പുതിയ കാറിന്റെ മറ്റു വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല. മികച്ച പവറും ഇന്ധനക്ഷമതയും ഉണ്ടായിരിക്കും എന്നു മാത്രമാണ്‌ കമ്പനി പറയുന്നത്‌. മിഡില്‍ ക്ലാസ്സിനെ ലക്ഷ്യമിട്ടാണ്‌ പുതിയ കാറിന്റെ രൂപകല്‌പന. ഏഷ്യന്‍ വിപണിക്കുവേണ്ടിയുള്ള ഹോണ്ടയുടെ ചെറുകാറായ ബ്രിയോ പുറത്തിറക്കിയതും അതീവരഹസ്യമായിട്ടായിരുന്നു. പത്രസമ്മേളനങ്ങളില്‍ ചെറുകാറിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും പാടില്ല എന്നായിരുന്നു ഹോണ്ടയുടെ നിര്‍ദ്ദേശം. എന്നാല്‍ ഉദ്ദേശിച്ചപോലെ ബ്രിയോ വിപണിയില്‍ വിറ്റുപോയില്ല.