Breaking News

Trending right now:
Description
 
Mar 31, 2014

നഴ്‌സുമാര്‍ ബാലറ്റു പേപ്പറിലൂടെ ആന്റോ ആന്റണിക്ക്‌ മറുപടി നല്‌കും: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍

image
ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സിലില്‍ ആംഗമായിരുന്ന ഏകലോകസഭാഗംമായിരുന്ന ആന്റോ ആന്റണിയെ പരാജയപ്പെടുത്തുമെന്ന്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍.
ആന്റോ ആന്റണി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ നിയമപരമായും രാഷ്ട്രീയമായും പിന്തുണ നല്‌കുന്നതില്‍ പരാജയപ്പെട്ടതായി ഐഎന്‍എ വ്യക്തമാക്കി.
ഇന്ത്യയിലെമ്പാടും നഴ്‌സുമാര്‍ നടത്തിയ അതിജീവനപോരാട്ടത്തോടു മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു ആന്റോ ആന്റണിയെന്ന്‌ ഇവര്‍ കുറ്റപ്പെടുത്തി. നൂറുദിവസം പിന്നിട്ട സമരങ്ങളോട്‌ പോലും ജനപ്രതിനിധിയെന്ന നിലയില്‍ പോലും ഇദ്ദേഹം ഒരു ഇടപെടലും നടത്തിയിട്ടില്ല. ഇന്ത്യയിലെമ്പാടും മലയാളികളായ നഴ്‌സുമാര്‍ തൊഴില്‍ ചൂക്ഷണത്തിന്‌ ഇരയാകുമ്പോള്‍ യാതൊരുവിധ ഇടപെടലുകളും നടത്താന്‍ എം പി തയാറായില്ല, മറിച്ചുള്ള എംപിയുടെ വാദം തിരഞ്ഞെടുപ്പിലെ പൊള്ളയായഅവകാശവാദം മാത്രമാണെന്നും കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയില്‍ എന്‍ട്രന്‍സ്‌ എഴുതാതെ നഴ്‌സിംഗ്‌ അഡ്‌മിഷന്‍ എടുത്തു ഭാവി പ്രതിസന്ധിയിലായ കുട്ടികളുടെ കാര്യത്തിലും എം പിയുടെ നിലപാട്‌ അപലപനീയമായിരുന്നു. ആന്റോ ആന്റണിക്കുള്ള മറുപടി പത്തനംതിട്ടയിലെ നഴ്‌സിംഗ്‌ കുടുംബങ്ങള്‍ ബാലറ്റ്‌ പേപ്പറിലൂടെ നല്‌കുമെന്നും ഇന്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ മഹാരാഷ്ട്ര സംസ്ഥാനപ്രസിഡന്റ്‌ റിജുപൊയ്‌കയില്‍ വ്യക്തമാക്കി.