Breaking News

Trending right now:
Description
 
Mar 31, 2014

മാസ്‌റ്റേഴ്‌സ്‌ ടെന്നീസില്‍ സെറീന വില്യംസിന്‌ കിരീടം

image മിയാമിയില്‍ നടന്ന മാസ്‌റ്റേഴ്‌സ്‌ ടെന്നീസ്‌ വനിതാവിഭാഗത്തില്‍ സെറീന വില്യംസ്‌ സ്വര്‍ണകിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ആദ്യസെറ്റില്‍ പൊരുതിനിന്ന ചൈനയുടെ ലി നായെ രണ്ടാം സെറ്റില്‍ പരാജയപ്പെടുത്തിയ സെറീന 7-5, 6-1ന്‌ കിരീടം സ്വന്തമാക്കുകയായിരുന്നു. ഏഴാം തവണയാണ്‌ മിയാമി മാസ്റ്റേഴ്‌സ്‌ ഹാര്‍ഡ്‌ കോര്‍ട്ടില്‍ സെറീന കിരീടം നിലനിര്‍ത്തുന്നത്‌. വിജയം ഉറപ്പിച്ച സെറീന ഏഴുവിരലുകള്‍ കാണികള്‍ കാണ്‍കെ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചു. കിരീട നേട്ടത്തില്‍ ആന്ദ്രേ ആഗസിക്കൊപ്പമായിരുന്നു സെറീന ഇതുവരെ. ഇത്തവണത്തെ വിജയംകൂടിയായപ്പോള്‍ സെറീനയുടെ പേരില്‍ പുതിയ റെക്കാര്‍ഡും പിറന്നു.