Breaking News

Trending right now:
Description
 
Mar 31, 2014

വിനോദസഞ്ചാരം: തിരുവനന്തപുരത്തിന്‌ എട്ടാംസ്ഥാനം; ആഗ്ര പിന്നോട്ടുപോയി

image ഇന്ത്യയിലെ നഗരങ്ങളില്‍ വിദേശ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ആഗ്രഹയെ പിന്തള്ളി തിരുവനന്തപുരം മുന്നേറി. എട്ടാംസ്ഥാനമാണ്‌ തിരുവനന്തപുരത്തിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌. വേദേശ വിനോദ സഞ്ചാരികളുടെ ഇന്ത്യയിലെ ഹോട്ടല്‍ചെലവുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഹോട്ടല്‍സ്‌ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റ്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഡല്‍ഹി, മുംബൈ, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ, ജയ്‌പൂര്‍ എന്നീ നഗരങ്ങള്‍ക്കാണ്‌ യഥാക്രമം ആദ്യത്തെ ആറുസ്ഥാനങ്ങള്‍. ഹൈദരാബാദിനാണ്‌ ഏഴാം സ്ഥാനം. മുമ്പ്‌ ഏഴാംസ്ഥാനത്തായിരുന്ന താജ്‌മഹലിന്റെ നാടായാ ആഗ്ര. ആഗ്രയിപ്പോള്‍ ഒമ്പതാം സ്ഥാനത്തായി.