Breaking News

Trending right now:
Description
 
Nov 10, 2012

യുക്‌മ സൌത്ത്‌ വെസ്റ്റ്‌ ഈസ്റ്റ്‌ റീജിയന്‍ കലാമേള ഇന്ന്‌

ടോമിച്ചന്‍ കൊഴുവനാല്‍
image ഡോര്‍സെറ്റ്‌: ഡോര്‍സെറ്റ്‌ പൂളില്‍ നടക്കുന്ന യുക്‌മയുടെ സൗത്ത്‌ വെസ്റ്റ്‌ ഈസ്റ്റ്‌ റീജിയന്‍ കലാമേള ഇന്ന്‌. രാവിലെ ഒന്‍പതിന്‌ രജിസ്‌ട്രഷന്‍ ആരംഭിക്കും. 9.30ന്‌ കലാമേളയുടെ ഉദ്‌ഘാടന ചടങ്ങുകള്‍. തുടര്‍ന്ന്‌ മത്സരങ്ങള്‍ ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം റീജനല്‍ കലാമേള നടത്തിയ പരിചയവുമായി ഡോര്‍സെറ്റ്‌ കേരള കമ്മ്യുണിറ്റിയാണ്‌ ഈ വര്‍ഷവും കലാമേളയുടെ നടത്തുന്നത്‌. 

കേരള വിഭവങ്ങള്‍ വിതരണം ചെയ്യുന്ന ഫുഡ്‌ കൗണ്ടറുകളിലൂടെ ഭക്ഷണം ലഭിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുന്‍ യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍, യുക്‌മ വൈസ്‌ പ്രസിഡന്റ്‌ ടിറ്റോ തോമസ്‌, റിജണല്‍ പ്രസിഡന്റ്‌ ടോമി തോമസ്‌, സെക്രട്ടറി ആന്റണി ഏബ്രഹാം. ട്രഷറര്‍ രോജിമോന്‍, ഡികെസി പ്രസിഡന്റ്‌ ഷാജി തോമസ്‌, സെക്രട്ടറി മാര്‍ട്ടിന്‍ തെനംകാല, മുന്‍ റീജണല്‍ സെക്രട്ടറി മനോജ്‌ പിള്ള, ഗിരീഷ്‌ കൈപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.