Breaking News

Trending right now:
Description
 
Mar 30, 2014

മാര്‍ ഇബ്രാഹീം ഗ്രിഗോറിയോസിനെ സിറിയന്‍ കലാപകാരികല്‍ തട്ടിയെടുത്തിട്ട്‌ ഒരുവര്‍ഷം

image ആലപ്പോ മെത്രാപ്പോലീത്ത മാര്‍ ഇബ്രാഹീം ഗ്രിഗോറിയോസിനെ (65) സിറിയയിലെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിട്ട്‌ ഒരുവര്‍ഷം തികയുന്നു. അദ്ദേഹത്തിന്‌ ഇനി തിരിച്ചുവരവുണ്ടാകുമോ? കാലം ചെയ്‌ത പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ഇഗ്നാത്തിയോസ്‌ സഖാപ്രഥമന്‍ ബാവയുടെ പിന്‍ഗാമിയി ഏവരും കണ്ടിരുന്നത്‌ മാര്‍ ഇബ്രാഹീം ഗ്രിഗോറിയോസിനെയായിരുന്നു. ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ സഭാ ബിഷപ്‌ പോള്‍ യാസിഗിയും കലാപകാരികള്‍ തട്ടിയെടുത്തിരുന്നു. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ദുരിതമനുഭവിക്കുന്നരെ സഹായിക്കാനായി ആലപ്പോയിലേക്കുപോവുകയായിരുന്നു ഇരുവരും. മന്‍സൂരിയ ചെക്ക്‌ പോസ്റ്റിനും റാഷിദിയ ചെക്ക്‌ പോസ്റ്റിനുമിടയില്‍ വച്ചാണു ആയുധധാരികളായ എട്ടംഗ സംഘം തട്ടിക്കെണ്ടുപോയത്‌. കഴിഞ്ഞ ഏപ്രില്‍ 22ന്‌ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെയായിരുന്നു സംഭവം. മെത്രാപ്പോലീത്തയുടെ വാഹനത്തെ പിന്തുടര്‍ന്നെത്തിയവര്‍ ഡ്രൈവറെ കൊലപ്പെടുത്തി. തുടര്‍ന്ന്‌ വാഹനമടക്കം തട്ടിയെടുക്കുകയായിരുന്നു. ബിഷപ്പുമാരുടെ മോചനത്തിനായി ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ നേതൃത്വത്തിലും രാജ്യാന്തര തലത്തിലും പല നീക്കങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. സിറിയയിലെ ഏറ്റവും വലിയ നഗരമായ ആലപ്പോയുടെ മെത്രാപ്പോലീത്ത എന്ന നിലയില്‍ രാജ്യത്തിനകത്തും മറ്റ്‌ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഏറെ സ്വാധീനമുളള വ്യക്തിയായിരുന്നു മാര്‍ ഗ്രിഗോറിയോസ്‌.